പ്രിയപ്പെട്ടവരുമൊത്തുള്ള ചിത്രങ്ങള്‍ മലൈക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോറ്, പപ്പടം, ഓലന്‍, പച്ചടി, കിച്ചടി, അവിയല്‍, പരിപ്പുകറി, എരിശേരി, തോരന്‍, പായസം, ഉപ്പേരി, ചിപ്സ് തുടങ്ങി പല വിഭവങ്ങളും മലൈകയുടെ ഓണസദ്യയിലും കാണാം.
ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസില്‍ വരുന്നത്
വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഇന്ന് തിരുവോണത്തിന് തൂശനിലയില്‍ നല്ല വിഭവസമൃദ്ധമായ സദ്യയൊക്കെ കഴിക്കാന്‍ റെഡിയായിരിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറയും.
പ്രിയപ്പെട്ടവരുമൊത്തുള്ള ചിത്രങ്ങള്‍ മലൈക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോറ്, പപ്പടം, ഓലന്‍, പച്ചടി, കിച്ചടി, അവിയല്‍, പരിപ്പുകറി, എരിശേരി, തോരന്‍, പായസം, ഉപ്പേരി, ചിപ്സ് തുടങ്ങി പല വിഭവങ്ങളും മലൈകയുടെ ഓണസദ്യയിലും കാണാം.
സഹോദരി അമൃത അറോറയ്ക്കും അമ്മ ജോയ്‌സ് അറോറയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹാപ്പി ഓണം എന്നും താരം കുറിച്ചു. അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച കുക്കെന്നും താരം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. പലരും മലൈകയ്ക്കും ഓണാശംസകള്‍ നേര്‍ന്നു.
ഭക്ഷണത്തോടുള്ള ഇഷ്ടം താരം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളിയായ തന്‍റെ അമ്മ ജോയ്സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചും താരം എപ്പോഴും പറയാറുണ്ട്. ഇഡ്ഡലിയും സാമ്പാറും, കപ്പപ്പുഴുക്കും ചമ്മന്തിയും ഒക്കെ കഴിക്കുന്ന ചിത്രങ്ങളും മലൈക പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.
Also Read: ഓണസദ്യ വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട രീതിയും...