തന്‍റെ മുത്തച്ഛന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിറ്റ ഉല്‍പ്പന്നത്തിന്‍റെ ജെ ഫോമാണ് പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ചത്.
1987ലെ ഒരു ബില്ലിന്‍റെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ച ബില്ലിലെ ഗോതമ്പിന്‍റെ വില കണ്ടാണ് സോഷ്യല്‍ മീഡിയ ഞെട്ടിയത്. ഒരു കിലോ ഗോതമ്പിന് അന്ന് വെറും ഒരു രൂപ 60 പൈസയായിരുന്നു വില.
തന്‍റെ മുത്തച്ഛന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിറ്റ ഉല്‍പ്പന്നത്തിന്‍റെ ജെ ഫോമാണ് പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ചത്. 'ഗോതമ്പ് കിലോയ്ക്ക് 1.60 രൂപയായിരുന്ന കാലം. എന്‍റെ മുത്തച്ഛന്‍ 1987-ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് വിറ്റ ഗോതമ്പ്'- എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്.
undefined
നിരവധി പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തതും ട്വീറ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയതും. '1987-ല്‍ സ്വര്‍ണ്ണത്തിന്‍റെ വില 2570 രൂപയായിരുന്നു എന്നും അതിനാല്‍ ഇന്നത്തെ പണപ്പെരുപ്പവും സ്വര്‍ണ്ണത്തിന്‍റെ വിലയുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഗോതമ്പിന് വില 20 മടങ്ങ് കൂടുമല്ലോ' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.
Time when wheat used to be at 1.6 rupees per kg. The wheat crop my grandfather sold in 1987 to Food Corporation of India. pic.twitter.com/kArySiSTj4
— Parveen Kaswan, IFS (@ParveenKaswan)
അതേസമയം, ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് ഗോതമ്പ് എത്തിക്കാൻ കേന്ദ്രം തീരുമാനിച്ചു.ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിൽ ഫ്ലോർ മില്ലർമാർ പോലുള്ള ഉപഭോക്താക്കൾക്കായി 15-20 ലക്ഷം ടൺ ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് പുറത്തിറക്കിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഡിസംബർ 27 ന് ഗോതമ്പിന്റെ ശരാശരി ചില്ലറ വില കിലോയ്ക്ക് 32.25 രൂപയായിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. കഴിഞ്ഞ വർഷം ഇത് കിലോയ്ക്ക് 28.53 രൂപയായിരുന്നു. ഗോതമ്പ് മാവിന്റെ (ആട്ട) വിലയും ഒരു വർഷം മുമ്പ് കിലോയ്ക്ക് 31.74 രൂപയായിരുന്നു. ഇപ്പോൾ അത് 37.25 രൂപയായി ഉയർന്നു.
Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? പതിവായി കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...