വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ നിയന്ത്രിക്കേണ്ടതും മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്.
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ നിയന്ത്രിക്കേണ്ടതും മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്.
പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി കഴിക്കേണ്ട ഒന്നാണ് നട്സും ഡ്രൈ ഫ്രൂട്ട്സും. ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിനുകളും തലച്ചോറിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്നു.
undefined
അത്തരത്തില്‍ മാനസികാരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും പരിചയപ്പെടാം...
ഒന്ന്...
അണ്ടിപരിപ്പ് അഥവാ കശുവണ്ടിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ അണ്ടിപരിപ്പ് കഴിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
വാള്‍നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് വിഷാദത്തെ തടയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
മൂന്ന്...
ഈന്തപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ ഈന്തപ്പഴത്തില്‍ സെറോടോണിന്‍ ഉണ്ട്. ഇവ മാനസികാരോഗ്യത്തിന് നല്ലതാണ്.
നാല്...
ബദാം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഗുണം ചെയ്യും.
അഞ്ച്...
പിസ്തയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഉത്കണ്ഠയെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആറ്...
പ്രൂണ്‍സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇവയും മാനസികാരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ...