റംബൂട്ടാന്‍ കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

By Web Team  |  First Published Oct 3, 2023, 2:31 PM IST

വിറ്റാമിന്‍ സിക്ക് പുറമേ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ഫോളേറ്റ്, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് റംബൂട്ടാന്‍.


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് റംബൂട്ടാന്‍ എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. മധുരവും ചെറിയ പുളിപ്പും ചേര്‍ന്ന രുചിയാണിവയ്ക്ക്.  വിറ്റാമിൻ സി, നാരുകൾ, ഇരുമ്പ്, കാത്സ്യം, ആന്‍റി ഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണിത്. റംബൂട്ടാന്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര. 

ഉയർന്ന അളവില്‍ വിറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുമത്രേ.  100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. അതിനാല്‍ റംബൂട്ടാന്‍ ബാക്ടീരിയകളെ അകറ്റാനും ശരീരത്തിന്‍റെ പ്രതിരോധശേഷിയെ സംരക്ഷിക്കാനും കഴിയും. വിറ്റാമിന്‍ സിക്ക് പുറമേ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ഫോളേറ്റ്, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് റംബൂട്ടാന്‍. 

Latest Videos

നാരുകളുടെ അംശം ഉള്ളതിനാൽ ദഹനത്തെ മെച്ചപ്പെടുത്താനും റംബുട്ടാൻ സഹായിക്കും. ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനുംസഹായിക്കും. അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണ് റംബൂട്ടാന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും റംബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇവയ്ക്ക് കഴിയും. നാരുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.  റംബൂട്ടാന്‍ കഴിക്കുന്നതുവഴി കുറച്ചധികം സമയം വയറ് നിറഞ്ഞതായി തോന്നിക്കും. ഇത് നിങ്ങളുടെ വിശപ്പിനെ തടയുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കൂടാതെ, വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ റംബൂട്ടാൻ ആരോഗ്യകരമായ ചർമ്മത്തെ സ്വന്തമാക്കാനും സഹായിക്കും. നിര്‍ജലീകരണം തടയാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ നാല് പാനീയങ്ങള്‍...

youtubevideo

click me!