മലബന്ധം മാറാന്‍ അഞ്ച് ഭക്ഷണങ്ങള്‍; പോസ്റ്റുമായി ന്യൂട്രീഷ്യനിസ്റ്റ്

By Web Team  |  First Published Sep 2, 2024, 7:09 PM IST

മലബന്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട്. മലബന്ധത്തിന് പല കാരണങ്ങള്‍ കാണും. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  


രാവിലെ നന്നായി ഒന്ന്‌ വയറ്റില്‍ നിന്ന്‌ പോയില്ലെങ്കില്‍ ഉള്ള അസ്വസ്ഥത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരത്തില്‍ മലബന്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട്. മലബന്ധത്തിന് പല കാരണങ്ങള്‍ കാണും. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  ഇത്‌ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ന്മാമി അഗര്‍വാള്‍.  അത്തരത്തില്‍ മലബന്ധം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. പ്രൂൺസ് 

Latest Videos

undefined

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പ്രൂണ്‍സ് സഹായിക്കും.   

2. ചിയാ വിത്തുകൾ

ആന്‍റി ഓക്സിഡന്‍റുകളും ഗണ്യമായ അളവിലുള്ള നാരുകളും നിറഞ്ഞ ചിയ വിത്തുകൾ ദഹന പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. കുടലിലെ വീക്കം കുറയ്ക്കാനും മലബന്ധത്തെ തടയാനും ചിയാ സീഡുകള്‍ സഹായിക്കും. 

3. ഈന്തപ്പഴം

ഉയർന്ന നാരുകൾ ഉള്ളതിനാൽ ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

4. കറ്റാർവാഴ ജ്യൂസ്

ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കറ്റാർവാഴ ജ്യൂസ് സഹായിക്കും. 

5. പെരുംജീരകം- കറുവപ്പട്ട ചായ

ഈ ഹെർബൽ ടീ കുടലിന്‍റെ ആരോഗ്യത്തിനുള്ള ഒരു പവർഹൗസാണ്. പെരുംജീരകത്തിന് ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനുള്ള കഴിവുണ്ട് കറുവപ്പട്ട ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ നൽകുന്നു. അതിനാല്‍ പെരുംജീരകം- കറുവപ്പട്ട ചായ കുടിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nmami (@nmamiagarwal)

 

Also read: പതിവായി എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

 

click me!