ഈ അഞ്ച് പോഷകങ്ങളുടെ കുറവ് നിങ്ങളുടെ ഉറക്കക്കുറവിന് കാരണമാകാം...

By Web Team  |  First Published Oct 17, 2022, 2:42 PM IST

ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  അതുപോലെ തന്നെ ചില പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കുറവ്  ഉറക്കക്കുറവിന് കാരണമാകാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍ പറയുന്നത്. 


ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. 

ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  അതുപോലെ തന്നെ ചില പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കുറവ്  ഉറക്കക്കുറവിന് കാരണമാകാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നവ്മി അഗര്‍വാള്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

ആദ്യമേ തന്നെ ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ കുറവ്  ഉറക്കക്കുറവിന് കാരണമാകാം എന്നാണ് നവ്മി അഗര്‍വാള്‍ പറയുന്നത്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതിനാല്‍ ചീര, സോയ, പൊട്ടറ്റോ, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

വിറ്റാമിന്‍ ഡിയുടെ അഭാവവും  ഉറക്കക്കുറവിന് കാരണമാകാം. എല്ലുകളുടെയും  പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. നമ്മുടെ ശരീരത്തിൽ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലും  വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവും ഉറക്കക്കുറവിന് കാരണമാകാം. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് 'സാൽമൺ' മത്സ്യമാണ് വിറ്റാമിൻ ഡിയുടെ  ഉറവിടം. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന അടുത്ത ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. അതുപോലെ തന്നെ, ധാന്യങ്ങളും പയർ വർഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

മൂന്ന്...

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കാന്‍ സഹായിക്കും. അതിനാല്‍ പാലും പാലുല്‍പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

വിറ്റാമിന്‍ ബി12-ന്‍റെ അഭാവവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നവ്മി അഗര്‍വാള്‍ പറയുന്നത്. അതിനാല്‍ മത്സ്യം, മുട്ട, ചിക്കന്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവും  ഉറക്കക്കുറവിന് കാരണമാകാം. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാല്‍മണ്‍  പോലുള്ള മത്സ്യങ്ങള്‍, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

click me!