ഇപ്പോഴിതാ, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു വ്യത്യസ്ത വിഭവമാണ് "റൈസ് പേപ്പർ ക്രോസൻ്റ്". എന്താണ് ഈ വിഭവമെന്നറിയാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകും.
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ഭക്ഷണങ്ങൾ വെെറലാകാറുണ്ട്. ഇപ്പോഴിതാ, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു വ്യത്യസ്ത വിഭവമാണ് "റൈസ് പേപ്പർ ക്രോസൻ്റ്". എന്താണ് ഈ വിഭവമെന്നറിയാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകും. @twaydabae ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ 'റൈസ് പേപ്പർ ക്രോസൻ്റ്' എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പറയുന്നു.
ആദ്യം അവർ അഞ്ച് മുട്ട ഒരു ബൗളിലേക്ക് ഒഴിക്കുന്നു. ശേഷം അൽപം പാലും ചേർക്കുന്നത് വീഡിയോയിൽ കാണാം. ശേഷം അൽപം വെണ്ണയും ബോക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യുന്നു. ശേഷം അവർ ആ മിക്സ് ഒരു ട്രേയിലേക്ക് ഒഴിക്കുന്നു. ശേഷം അഞ്ച് റെെസ് പേപ്പറുകൾ മുട്ടയുടെ മിക്സിലേക്ക് മുക്കി എടുക്കുന്നു. ശേഷം മുട്ടയിൽ മുക്കി എടുത്ത റെെസ് പേപ്പർ പകുതിയായി മുറിച്ചെടുക്കുന്നു. ക്രോസൻ്റ് ഷേപ്പിൽ ആക്കി എടുത്ത ശേഷം ബേക്ക് ചെയ്‍തെടുക്കുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി നിൽക്കുന്ന "റൈസ് പേപ്പർ ക്രോസൻ്റ്.
undefined
വീഡിയോയ്ക്ക് താഴേ പലതരത്തിലുള്ള കമന്റുകളും വന്നിട്ടുണ്ട്. അതിനർത്ഥം ഇത് ഗ്ലൂറ്റൻ ഫ്രീ ആണെന്നാണോ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കണ്ടിട്ട് വളരെ രുചികരമായാണ് തോന്നുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. കൊള്ളാമല്ലോ, എനിക്കിത് വീട്ടിൽ ഉണ്ടാക്കി നോക്കണമെന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.
ഇത് പല ഫില്ലിംഗ് ഉപയോഗിച്ച് തയ്യാറാക്കി നോക്കാൻ പറ്റുന്ന സ്നാക്കാണെന്നും മറ്റൊരാൾ കമന്റ് ചെയ്തു. ഇത് ശരിക്കും നല്ലതായി തോന്നുന്നു. ഞാൻ അതിനെ മോച്ചി ക്രോസൻ്റ് എന്ന് വിളിക്കും എന്നതാണ് വെറൊരു കമന്റ്.