മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക തുടങ്ങി ദഹന പ്രശ്നങ്ങള്‍ പലതാണ്.
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങളാണോ നിങ്ങളെ അലട്ടുന്നത്? ഇതിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
1. നെല്ലിക്കാ ജ്യൂസ്
undefined
നാരുകളാല്‍ സമ്പന്നമായ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങളെ തടയാനും സഹായിക്കും.
2. ഇഞ്ചി ചായ
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഇഞ്ചി ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
3. നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് കുടിക്കാം.
4. അയമോദക വെള്ളം
ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. പെപ്പര്‍മിന്‍റ് ചായ
ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ പെപ്പര്‍മിന്‍റ് ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും