ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ. ധരണ്യ ചന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചക്കപ്പഴം പ്രേമിയാണോ നിങ്ങൾ? വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി കുതിർത്ത് പൊടിച്ച് പുട്ട് മാവ് പരുവത്തിൽ മാറ്റിവയ്ക്കുക. ശേഷം ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് തണുപ്പ് വയ്ക്കുക. ശേഷം ചക്കയും ഏലയ്ക്കയും കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇത് മൂന്നും കൂടി മിക്സ് ചെയ്യണം. ശേഷം മാവിലേക്ക് അൽപം നെയ്യും പഞ്ചസാരയും ചേർക്കണം. ഈ മാവ് മൂന്ന് മണിക്കൂർ വരെ സെറ്റാകാൻ വയ്ക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കി എടുക്കുക.
വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ ; റെസിപ്പി