Mutton Curry : ചിക്കൻ? മട്ടണ്‍? ഏതാണ് കൂടുതല്‍ നല്ലത്?

By Web Team  |  First Published Jul 31, 2022, 12:19 PM IST

ചിക്കൻ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്നത് ബീഫാണെന്നും പറയാം. എന്നാല്‍ ചിലര്‍ ബീഫ് കഴിക്കാൻ താല്‍പര്യപ്പെടാറില്ല. അത്തരക്കാരാണ് അധികവും മട്ടണിലേക്ക് തിരിയുന്നത്. 


നോണ്‍വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇറച്ചി വിഭവങ്ങളോടുള്ള പ്രിയം പ്രത്യേകമായി പറയേണ്ടതില്ല. മാംസാഹാരങ്ങളാണെങ്കില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പേര്‍ കഴിക്കാറുള്ളത് ചിക്കനാണെന്ന് ( Chicken Dishes ) നിസംശയം പറയാം. ചിക്കൻ മാത്രം കഴിക്കുന്ന നോണ്‍ വെജിറ്റേറിയൻസും ഉണ്ട്.

ചിക്കൻ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്നത് ബീഫാണെന്നും പറയാം. എന്നാല്‍ ചിലര്‍ ബീഫ് കഴിക്കാൻ താല്‍പര്യപ്പെടാറില്ല. അത്തരക്കാരാണ് അധികവും മട്ടണിലേക്ക് ( Mutton Dishes ) തിരിയുന്നത്. മട്ടണിന് മാത്രമായി ആരാധകരില്ല എന്നല്ല. മട്ടണ്‍ കഴിക്കുന്നതില്‍ ആശങ്കപ്പെടുന്നവര്‍ ധാരാളമാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മോശമായ മാംസമാണെന്ന ധാരണയിലാണ് പലരും മട്ടണില്‍ നിന്ന് അകന്നുനില്‍ക്കുന്നത്. സത്യത്തില്‍ ചിക്കനെക്കാളും എന്തുകൊണ്ടും ആരോഗ്യകരം മട്ടണാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Latest Videos

undefined

കുറഞ്ഞ കലോറി, കുറഞ്ഞ കൊഴുപ്പ് (ഫാറ്റ്), ചിക്കനെക്കാള്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീൻ എന്നിവയാണ് മട്ടണിന്‍റെ ( Mutton Dishes ) പ്രധാന സവിശേഷതകള്‍. ഇതിന് പുറമെ പൊട്ടാസ്യം, അയേണ്‍ എന്നിവയാലും സമ്പന്നമാണ് മട്ടണ്‍. അതേസമയം സോഡിയം അളവാണെങ്കില്‍ ചിക്കനെ അപേക്ഷിച്ച് കുറവ്. സോഡിയം, ശരീരത്തില്‍ അധികമാകുന്നത് അത്ര ആരോഗ്യകരമല്ല. 

ചിക്കനാണെങ്കില്‍ ( Chicken Dishes )  അതിന്‍റെ ചില ഭാഗങ്ങളൊഴികെ ബാക്കിയെല്ലാം ഫാറ്റ് കൂടുതലാണ്. ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം. കാലുകള്‍, വിംഗ്സ്, തൈസ് എന്നീ ഭാഗങ്ങളില്‍ ചിക്കന് ഫാറ്റ് കൂടുതലാണ്. ബ്രെസ്റ്റ് ഭാഗത്താണ് അല്‍പം ഫാറ്റ് കുറവുള്ളത്. അതുകൊണ്ടാണ് പലരും ബ്രെസ്റ്റ് ഭാഗ മാത്രം കഴിക്കാനായി തെരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കുക ബ്രെസ്റ്റ് ഭാഗം തന്നെയാണ്. 

ചിക്കനെ അപേക്ഷിച്ച് മട്ടണാണ് കൂടുതല്‍ നല്ലതെങ്കിലും അളവ് കൂടുന്നത് ശരീരത്തിന് അത്ര ആരോഗ്യകരമല്ല. ചിക്കനായാലും അങ്ങനെ തന്നെ. ഇറച്ചി ഏതുമാകട്ടെ, അത് കഴിക്കുന്ന അളവ് എപ്പോഴും പരിമിതപ്പെടുത്തി ശീലിക്കണം. അല്ലാത്തപക്ഷം കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് പിടിപെടാം. അമിതവണ്ണവും ഉണ്ടാകാം. ഇതെല്ലാം ക്രമേണ അനുബന്ധപ്രശ്നങ്ങളും സൃഷ്ടിക്കാം. 

Also Read:- ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് മെലിയാം ; കഴിക്കേണ്ട ഭക്ഷണങ്ങള്‍...

click me!