വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ ആറ് പാനീയങ്ങള്‍

By Web TeamFirst Published Sep 30, 2024, 9:09 PM IST
Highlights

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം. 
 

ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ച്, വയര്‍ ചാടുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം. 

1. നാരങ്ങാ വെള്ളം

Latest Videos

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ കൂടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കാം. വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഈ പാനീയം സഹായിക്കും. 

2. ഇഞ്ചി ചായ 

വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി രാവിലെ ഇഞ്ചി ചായ കുടിക്കാം. 

3. ജീരക വെള്ളം 

ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ജീരക വെള്ളം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.  

4. ചിയാ സീഡ് വെള്ളം 

ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡ് വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

5. വെള്ളരിക്കാ- പുതിന വെള്ളം 

വെള്ളരിക്കാ- പുതിന വെള്ളം കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

6. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീര ഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read:  വിഷാദവും സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

click me!