വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍

By Web Team  |  First Published Jul 16, 2024, 8:35 AM IST

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായ വ്യായാമവും പിന്തുടര്‍ന്നാല്‍ വയറു കുറഞ്ഞേക്കാം. 


വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടാണ് എന്നാണ് എല്ലാവരും പറയുന്നത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായ വ്യായാമവും പിന്തുടര്‍ന്നാല്‍ വയറു കുറഞ്ഞേക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. നാരങ്ങാ വെള്ളം 

Latest Videos

undefined

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് ഗുണം ചെയ്യും.   

2. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  

3. ആപ്പിള്‍ സൈഡന്‍ വിനഗര്‍

ആപ്പിള്‍ സൈഡന്‍ വിനഗര്‍ കുടിക്കുന്നതും വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

4. ഇഞ്ചി ചായ

 ഇഞ്ചി ചായ കുടിക്കുന്നതും വയറു കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇഞ്ചിയിലെ ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. 

5. ഉലുവ വെള്ളം

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പ് കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം. 

6. മഞ്ഞള്‍ വെള്ളം

മഞ്ഞള്‍ വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് രാവിലെ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കും. 

7. വെള്ളരിക്കാ- പുതിന വെള്ളം 

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമാണ് വെള്ളരിക്ക. ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. വെള്ളരിക്കാ- പുതിന വെള്ളം കുടിക്കുന്നത് വയറു കുറയ്ക്കാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ 

youtubevideo


 

click me!