മുരിങ്ങപ്പൂവ് കൊണ്ട് തനിനാടൻ കറി ; റെസിപ്പി

By Web TeamFirst Published Jun 13, 2024, 10:36 AM IST
Highlights

പരിപ്പ് - മുരിങ്ങാപ്പൂവ് കറി വളരെ എളുപ്പം തയ്യാറാക്കാം. ചോറിനൊപ്പം കഴിക്കാൻ ഏറെ മികച്ചതാണ് ഈ കറി. 
നീലിമ ബാലകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

 

മുരിങ്ങയില പോലെ തന്നെ പോഷകഗുണമുള്ളതാണ് മുരിങ്ങപ്പൂവും. മുരിങ്ങപ്പൂവിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയതാണ് മുരിങ്ങപ്പൂവ്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. മുരിങ്ങാപ്പൂവ് കൊണ്ട് ആരോ​ഗ്യകരമായ കറി തയ്യാറാക്കിയാലോ?. പരിപ്പ് - മുരിങ്ങാപ്പൂവ് കറി വളരെ എളുപ്പം തയ്യാറാക്കാം. ചോറിനൊപ്പം കഴിക്കാൻ ഏറെ മികച്ചതാണ് ഈ കറി. 

       വേണ്ട ചേരുവകൾ

  • പരിപ്പ്                        1/2 കപ്പ്
  • മുരിങ്ങപ്പൂവ്             3 കപ്പ്
  • തേങ്ങ                         1 മുറി
  • ജീരകം                      1 സ്പൂൺ
  • ചെറിയ ഉള്ളി          6 എണ്ണം
  • മുളക്പൊടി            1 സ്പൂൺ
  • മഞ്ഞൾപൊടി        1/2 സ്പൂൺ
  • കറിവേപ്പില             2 തണ്ട്
  • പച്ചമുളക്                 4 എണ്ണം
  • ഉപ്പ്                              പാകത്തിന്
  • വെളിച്ചെണ്ണ             2 സ്പൂൺ
  • കടുക്                       1 സ്പൂൺ
  • വറ്റൽ മുളക്            4 എണ്ണം

ഉണ്ടാക്കുന്ന വിധം

പരിപ്പ് കഴുകി വൃത്തിയാക്കിയതിനു ശേഷം വേവിക്കുക (നല്ലതുപോലെ വെന്തുപോകരുത്). തേങ്ങയും ജീരകവും 3 - 4 ചെറിയ ഉള്ളിയും നന്നായി അരച്ചെടുക്കുക. വെന്ത പരിപ്പിനകത്ത് മുരിങ്ങപ്പൂവും പച്ചമുളകും കറിവേപ്പിലയും ഉപ്പും ഇട്ട് വേവിക്കുക.ഇതിലേക്ക് അരച്ചുവച്ച തേങ്ങ ഒഴിച്ച് നന്നായി തിളപ്പിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇടുക. ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വറ്റൽമുളകും ഇട്ട് മൂപ്പിച്ച് കറിയിൽ ഒഴിക്കുക. പരിപ്പ് - മുരിങ്ങപ്പൂവ് കറി റെഡിയായി.

 

click me!