സുഹൃത്ത് സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വീഡിയോയിലാണ് പൊതിച്ചോര്‍ ആസ്വദിച്ച് കഴിക്കുന്ന ലാലേട്ടനെ കാണുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.
മലയാളിക്ക് എന്നും ഗൃഹാതുരത്വം നൽകുന്ന ഒരു വിഭവമാണ് പൊതിച്ചോറ്. തൂശനിലയില്‍ ചോറും ചമ്മന്തിയും മുട്ട ഓംലെറ്റും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും അച്ചാറും...പറയുമ്പോള്‍ തന്നെ പലരുടെയും വായില്‍ വെള്ളമൂറുന്നുണ്ടാകാം.
അതിപ്പോള്‍ മലയാളികളുടെ പ്രിയ നടന്‍ മോഹൻലാലിനും അങ്ങനെ തന്നെയാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സൂചിപ്പിക്കുന്നത്. നാടൻ വിഭവങ്ങളുടെ പൊതിച്ചോറ് രുചിയോടെ കഴിക്കുന്ന മോഹൻലാലിനെയാണ് വീഡിയോയില്‍ കാണുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് പൊതിച്ചോര്‍ കഴിക്കാൻ മോഹൻലാൽ എത്തിയത്. സുഹൃത്ത് സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വീഡിയോയിലാണ് പൊതിച്ചോര്‍ ആസ്വദിച്ച് കഴിക്കുന്ന ലാലേട്ടനെ കാണുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.
പാചകവും ഏറെ ഇഷ്‍ടപ്പെടുന്ന മോഹന്‍ലാല്‍ അടുത്തിടെ ഒരു സ്‍പെഷ്യല്‍ ചിക്കൻ കറി തയ്യാറാക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അതിന്‍റെ റെസിപ്പിയും ആരാധകര്‍ ഹിറ്റാക്കിയിരുന്നു.
Also Read: ഇതാ ഒരു സ്‍പെഷല്‍ ചിക്കൻ റെസിപ്പി, പാചകം ചെയ്യുന്നതിന്റെ വീഡിയോയുമായി മോഹൻലാല്‍
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona