പയർവർഗങ്ങൾ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിയുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അതിനാല്‍ നിങ്ങള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പരിപ്പ് അഥവാ പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സംശയവും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പയർവർഗങ്ങൾ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന സംശയവും പലര്‍ക്കുമുണ്ട്.
പയർവർഗങ്ങൾ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിയുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അതിനാല്‍ നിങ്ങള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പരിപ്പ് അഥവാ പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പയർവർഗങ്ങളില്‍ തന്നെ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പ്. പ്രോട്ടീനുകളുടെ കലവറയാണ് ചുവന്ന പരിപ്പ്. അര കപ്പ് ചുവന്ന പരിപ്പില്‍ 9 ഗ്രാം പ്രോട്ടീന്‍ ആണ് ഉള്ളത്. കൂടാതെ ഇവയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ നല്ലൊരു ചോയിസ് ആണ് ഇത്.
ഭക്ഷ്യ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വയറിന്‍റെ ആരോഗ്യത്തിനും ചുവന്ന പരിപ്പ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ചുവന്ന പരിപ്പ്. ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിനുകളായ സി, ബി6, ബി2, ഫോളിക് ആസിഡ് എന്നിവയും ചുവന്ന പരിപ്പില്‍ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്‍റെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പരിപ്പ് കറിയായും സൂപ്പായും സാലഡായുമൊക്കെ ഇവ കഴിക്കാവുന്നതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also Read: പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...