ഇത്തരം ഉത്പന്നങ്ങളോട് 'അഡിക്ഷൻ' ഉണ്ടായാല്‍ അത് മറികടക്കാൻ പ്രയാസമാണെന്ന് തന്നെയാണ് ട്വീറ്റിനോട് പ്രതികരിച്ച മിക്കവരും പറയുന്നത്. അതിനാല്‍ 'അഡിക്ഷൻ' ഉണ്ടാകുമെന്ന് തോന്നുന്നപക്ഷം അതത് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു.
ഇന്ന് വിപണിയില്‍ എണ്ണമറ്റ ഉത്പന്നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് 'ഇൻസ്റ്റന്‍റ്' ഉത്പന്നങ്ങള്‍. അതായത്, നമുക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ തന്നെ വാങ്ങി പെട്ടെന്ന് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍. ഇതില്‍ തന്നെ ബോട്ടില്‍ ഡ്രിങ്കുകള്‍, പല തരം ജ്യൂസുകള്‍ എന്നിവയെല്ലാം പലരും പതിവായി വാങ്ങുന്നത് കാണാം.
ഇങ്ങനെ പതിവായി ഒരുത്പന്നം വാങ്ങി ഉപയോഗിച്ചാല്‍ അതിനോട് അസാധാരണമായ ഇഷ്ടം, അല്ലെങ്കില്‍ 'അഡിക്ഷൻ' അഥവാ അതിനോട് കീഴ്പ്പെടുന്ന അവസ്ഥ തന്നെയുണ്ടാകാം. ഇത്തരത്തില്‍ 'അഡിക്ഷൻ' വരുന്നത് അല്‍പം ഗൗരവമുള്ള കാര്യമാണ്.
സമാനമായൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണൊരു യുവാവ്. വേനല്‍ക്കാലത്ത് ഏറ്റവുമധികം പേര്‍ വാങ്ങിക്കഴിക്കുന്നൊരു പാനീയമാണ് സംഭാരം. മുമ്പെല്ലാം നാടൻ രീതിയില്‍ കലത്തിലും കുപ്പികളിലുമെല്ലാം വച്ചാണ് കടകളില്‍ സംഭാരം വിറ്റിരുന്നതെങ്കില്‍ ഇന്ന് ഇതും ബ്രാൻഡഡ് ഉത്പന്നമായി മാറിക്കഴിഞ്ഞു.
പ്രമുഖ ബ്രാൻഡുകളെല്ലാം വേനലാകുമ്പോള്‍ സംഭാരം ഇറക്കാറുണ്ട്. ഇതുപോലെ അമൂലിന്‍റെ 'മസ്തി സ്പൈസ്ഡ് ബട്ടര്‍മില്‍ക്കി'നോട് തനിക്ക് 'അഡിക്ഷൻ' വന്നുപോയിരിക്കുന്നുവെന്നാണ് അപൂര്‍വ് തനേജ എന്ന യുവാവ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ 'അഡിക്ഷൻ' മറികടക്കുകയെന്നും അപൂര്‍വ് ചോദിക്കുന്നു.
എന്നാല്‍ ഇത്തരം ഉത്പന്നങ്ങളോട് 'അഡിക്ഷൻ' ഉണ്ടായാല്‍ അത് മറികടക്കാൻ പ്രയാസമാണെന്ന് തന്നെയാണ് ട്വീറ്റിനോട് പ്രതികരിച്ച മിക്കവരും പറയുന്നത്. അതിനാല്‍ 'അഡിക്ഷൻ' ഉണ്ടാകുമെന്ന് തോന്നുന്നപക്ഷം അതത് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു.
അതുപോലെ തന്നെ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ആരോഗ്യത്തിന് ദോഷകരമായിരിക്കുമെന്നതിനാല്‍ കഴിയുന്നതും അവ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാൻ ശ്രമിക്കണമെന്ന് ഉപദേശിക്കുന്നവരും കൂട്ടത്തിലുണ്ട്. പലരും ഇതുപോലെ സംഭാരത്തോടും ജ്യൂസുകളോടും 'അഡിക്ഷൻ' ആയതിനെ തുടര്‍ന്ന് അത് വീട്ടില്‍ തന്നെ തയ്യാറാക്കാൻ പഠിച്ച കാര്യവും കമന്‍റ് ബോക്സിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
കുപ്പി പാനീയങ്ങളോടും മറ്റും 'അഡിക്ഷൻ' ആയിട്ടും ഇക്കാര്യം സ്വയം മനസിലാകാത്തവര്‍ക്ക് ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് അപൂര്‍വിന്‍റെ ട്വീറ്റ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സമയബന്ധിതമായി തന്നെ ശ്രദ്ധിച്ച് പരിഹരിച്ചില്ലെങ്കില്‍ അത് പിന്നീട് ആരോഗ്യത്തിന് വെല്ലുവിളിയായി വരാം.
please tell me how to get over amul masti addiction pic.twitter.com/1UfmYaP8My
— Apoorv | Plxity (@apoorv_taneja)Also Read:- രാവിലെ ചായയും ബിസ്കറ്റും ബ്രഡും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അറിയേണ്ടത്...