മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, ഫാന്‍റയില്‍ മാഗി ന്യൂഡിൽസ്, മാഗി ന്യൂഡില്‍സ് കൊണ്ട് ലഡ്ഡു, തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇതിനുപിന്നാലെയിതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്.
ന്യൂഡില്‍സ് (noodles) ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് ന്യൂഡില്‍സ്. ന്യൂഡില്‍സില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ (experiments) അടുത്തിടെയായി നാം കാണുന്നുമുണ്ട്.
മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, ഫാന്‍റയില്‍ മാഗി ന്യൂഡിൽസ്, മാഗി ന്യൂഡില്‍സ് കൊണ്ട് ലഡ്ഡു, തുടങ്ങിയവയുടെ വീഡിയോകള്‍ (videos) സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇതിനുപിന്നാലെയിതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. ചോക്ക്‌ലേറ്റ് ന്യൂഡില്‍സ് സ്ട്രിങ്‌സ് തയ്യാറാക്കുന്ന വീഡിയോ ആണിത്.
undefined
പ്ലാസ്റ്റിക് ട്യൂബ്, സിറിഞ്ച്, പ്രിസിഷന്‍ സ്‌കെയില്‍ എന്നിവ ഉപയോഗിച്ചാണ് മിഷാലി ലിഗെയര്‍ എന്ന യുവാവ് ചോക്ലേറ്റ് ന്യൂഡില്‍സ് തയ്യാറാക്കുന്നത്. പാലില്‍ ചോക്ലേറ്റ് അലിയിപ്പിച്ച് ചേര്‍ത്താണ് ന്യൂഡില്‍സ് സ്ട്രിങ്‌സ് തയ്യാറാക്കുന്നത്. ഇത് പ്ലാസ്റ്റിക് ട്യൂബില്‍ കടത്തി അത് തിളക്കുന്ന വെള്ളത്തില്‍ ഇടുന്നു. ഒടുവില്‍ ചോക്ലേറ്റ് ന്യൂഡില്‍സ് പുറത്തെടുത്ത് കഴിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 23 ലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ ന്യൂഡില്‍സ് പ്രേമികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. മതിയായില്ലേ ഇനിയെങ്കിലും ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ എന്നാണ് ആളുകളുടെ അഭിപ്രായം.
Also Read: തിളച്ച എണ്ണയിൽ മുക്കിയെടുത്ത പേസ്ട്രി പക്കോഡ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ