ഗിന്നസ് വേൾഡ് റെക്കോര്ഡ്സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തണ്ണിമത്തനുകള്‍ കയ്യില്‍ പിടിച്ച് കുറച്ച് യുവാക്കള്‍ സ്റ്റേജില്‍ നിരന്ന് നില്‍ക്കുകയാണ്.
ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണ്ണിമത്തന്‍ പൊളിച്ചതിന് യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോർഡ്. കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബര്‍ട്ടോ തണ്ണിമത്തനുകള്‍ പൊളിച്ചത്. ഒരു മിനിറ്റിനുള്ളില്‍ 39 തണ്ണിമത്തനുകള്‍ ആണ് ഇദ്ദേഹം ഉടച്ചത്.
ഗിന്നസ് വേൾഡ് റെക്കോര്ഡ്സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തണ്ണിമത്തനുകള്‍ കയ്യില്‍ പിടിച്ച് കുറച്ച് യുവാക്കള്‍ സ്റ്റേജില്‍ നിരന്ന് നില്‍ക്കുകയാണ്. റോബര്‍ട്ടോ ഇവരുടെ അടുത്തെത്തി കൈ കൊണ്ട് ഇടിച്ചാണ് ഓരോ തണ്ണിമത്തനും പൊളിച്ചത്.
നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. ധാരാളം പേര്‍ തണ്ണിമത്തന്‍ പൊളിച്ചയാളെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തന്‍. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പോലും പറയുന്നുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. 99% വെള്ളം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തനും തേനും സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും തേനും എടുക്കുക. ശേഷം ഇവ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
അതുപോലെ ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്ത് മുഖത്തിടാം. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായിക്കും.
Also Read: നാടന്‍ സദ്യ കഴിക്കുന്ന അനുഷ്‌ക ശര്‍മ; വൈറലായി ചിത്രം