ഫുഡ് വീഡിയോകള്‍ക്കിടയില്‍ തന്നെ 'ഫുഡ് എക്സ്പിരിമെന്‍റ്സ്' ആണ് ഏറെ ശ്രദ്ധ നേടാറ്. നമുക്ക് പരിചിതമായ വിഭവങ്ങളില്‍ തന്നെ പുതുമകള്‍ പരീക്ഷിക്കുന്നതാണ് ഇത്തരം വീഡിയോകളുടെ ഉള്ളടക്കം.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണുന്നത്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും എന്നതും ശ്രദ്ധേയമാണ്. മനുഷ്യന് ഏതവസ്ഥയിലായാലും ഏറ്റവും പെട്ടെന്ന് തന്നെ ശ്രദ്ധ പോകുന്നൊരു വിഷയമാണല്ലോ ഭക്ഷണം. അതിനാല്‍ തന്നെയാണ് ഫുഡ് വീഡിയോകള്‍ ഇത്രമാത്രം വ്യാപകമാകുന്നത്.
ഇപ്പോഴാകട്ടെ ഫുഡ് വീഡിയോകള്‍ക്കിടയില്‍ തന്നെ 'ഫുഡ് എക്സ്പിരിമെന്‍റ്സ്' ആണ് ഏറെ ശ്രദ്ധ നേടാറ്. നമുക്ക് പരിചിതമായ വിഭവങ്ങളില്‍ തന്നെ പുതുമകള്‍ പരീക്ഷിക്കുന്നതാണ് ഇത്തരം വീഡിയോകളുടെ ഉള്ളടക്കം.
മിക്കപ്പോഴും പക്ഷേ ഈ പരീക്ഷണങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പരാജയമാകാറാണ് പതിവ്. ഓരോ വിഭവങ്ങളുടെയും തനത് രുചിയെ നശിപ്പിക്കുംവിധത്തിലുള്ള പരീക്ഷണങ്ങളാണ് അധികവും ഇങ്ങനെ 'എക്സ്പിരിമെന്‍റ്' എന്ന പേരില്‍ വരാറ് എന്നാണ് ഭക്ഷണപ്രേമികള്‍ കമന്‍റ് ചെയ്യാറ്.
ഇപ്പോഴിതാ ഇതേ രീതിയില്‍ ഭക്ഷണപ്രേമികളുടെ നെഗറ്റീവ് കമന്‍റുകള്‍ ഏറ്റുവാങ്ങുകയാണ് പുതിയൊരു 'എക്സ്പിരിമെന്‍റ്'. ഓംലെറ്റില്‍ പാര്‍ലെ- ജി ബിസ്കറ്റ് ചേര്‍ത്ത് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണിത്. ഇവിടെ നമ്മള്‍ സാധാരണഗതിയില്‍ ഓംലെറ്റ് തയ്യാറാക്കുംപോലെ തന്നെ ഉള്ളിയും മറ്റ് മസാലകളും എല്ലാം ചേര്‍ത്ത് മുട്ട കലക്കി പാനിലേക്ക് പകരുകയാണ്. പക്ഷേ ഇതിന് ശേഷം ഇതിലേക്ക് പാര്‍ലെ-ജി ബിസ്കറ്റുകള്‍ വരിവരിയായി നിരത്തിവയ്ക്കുകയാണ് . ശേഷം മുകളില്‍ ചീസും വിതറുന്നു. ഒടുവില്‍ ബിസ്കറ്റ് ഓംലെറ്റ് തയ്യാറാക്കിയെടുക്കുകയാണ്.
വീഡിയോ കണ്ടവരില്‍ മഹാഭൂരിപക്ഷം പേരും ഇങ്ങനെയൊരു വിഭവം തയ്യാറാക്കിയതിന് പാചകം ചെയ്യുന്നയാളെയും വീഡിയോ എടുത്ത വ്ളോഗറെയുമെല്ലാം ചീത്ത വിളിക്കുകയാണ് ചെയ്യുന്നത്. ശ്രദ്ധ പിടിച്ചുപറ്റുന്നതിന് എന്തും ചെയ്യാം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഫുഡ് വ്ളോഗേഴ്സ് എന്നും ഇതെല്ലാം അറിയാതെ കണ്ടുപോകുന്നതാണ് 'പീഡനം' എന്നുമെല്ലാം കമന്‍റുകള്‍ വന്നിട്ടുണ്ട്. വ്യത്യസ്തമായ ഓംലെറ്റിന്‍റെ വീഡിയോ നിങ്ങള്‍ക്ക് കാണണോ? എങ്കില്‍ കണ്ടുനോക്കൂ...
Also Read:- പാര്‍ലെ-ജി ബിസ്കറ്റ് കവര്‍ കൊണ്ട് കിടിലൻ സ്ലിങ് ബാഗ്; വീഡിയോ കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-