ഒരു ദിവസം തുടങ്ങുന്നത് ഈ പാനീയം കുടിച്ചുകൊണ്ട്; ചിത്രം പങ്കുവച്ച് മലൈക അറോറ

By Web Team  |  First Published Jan 4, 2023, 10:21 PM IST

20 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 


'ഛയ്യ..ഛയ്യ..' എന്ന ഒറ്റ ഗാനത്തിലൂടെ ആരാധകരെ നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. ഇന്നും നിരവധി യുവ ആരാധകരുള്ള  താരമാണ് മലൈക. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.  ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല.

20 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 49-ാം വയസ്സിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ മലൈക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Latest Videos

ഇപ്പോഴിതാ തന്‍റെ ഒരു ദിവസം തുടങ്ങുന്നത് ഒരു പാനീയം കുടിച്ചു കൊണ്ടാണെന്ന് പറയുകയാണ് മലൈക. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഈ പാനീയത്തിന്‍റെ ചിത്രം പങ്കുവച്ചത്.  ഉലുവയും ജീരകവും രാത്രി ചെറുചൂടു വെള്ളത്തിൽ കുതിരാനായി ഇട്ട വെള്ളമാണ് താന്‍ രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്നതെന്നും പോസ്റ്റില്‍ മലൈക കുറിച്ചു. 

 

പ്രമേഹത്തെ നിയന്ത്രിക്കാനും അസിഡിറ്റിയെ അകറ്റാനും ദഹനത്തിനും അമിത വണ്ണം കുറയ്ക്കാനുമൊക്കെ ഈ പാനീയം സഹായിക്കും. ഉലുവയില്‍ അടങ്ങിയ ഫൈബറും മറ്റ് പദാര്‍ത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഉലുവയിലെ ഫൈബര്‍ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനും സഹായിക്കുന്നു. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. നല്ല തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്കും ഉലുവയും ജീരകവും ഇട്ട വെള്ളം കുടിക്കാം. 

Also Read: തലമുടി കൊഴിച്ചില്‍ തടയാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍...

click me!