യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. എന്നാല്‍ താന്‍ നല്ലൊരു ഫുഡി കൂടിയാണ് എന്ന് തെളിയിക്കുന്ന പോസ്റ്റുകളാണ് മലൈക തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. മലൈകയ്ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിനോട് വലിയ ഇഷ്ടമാണെന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും അറിയാം.
'ഛയ്യ..ഛയ്യ..' എന്ന ഒറ്റ ഗാനത്തിലൂടെ ആരാധകരെ നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. ഇന്നും നിരവധി യുവ ആരാധകരുള്ള താരമാണ് മലൈക. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല.
യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. എന്നാല്‍ താന്‍ നല്ലൊരു ഫുഡി കൂടിയാണ് എന്ന് തെളിയിക്കുന്ന പോസ്റ്റുകളാണ് മലൈക തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. മലൈകയ്ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിനോട് വലിയ ഇഷ്ടമാണെന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും അറിയാം. സുഹൃത്ത് അവര്‍ക്കായി ഒരുക്കിയ ഹോംലി ഫുഡിന്റെ ചിത്രമാണ് മലൈക ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ചിത്രം പങ്കുവച്ചത്.
നിരവധി വിഭവങ്ങളാണ് ചിത്രത്തിലുള്ളത്. മലൈകയുടെ ഉറ്റ സുഹൃത്ത് ഡെല്‍നാസ് ദാരുവാലയാണ് ഈ വിഭവങ്ങള്‍ അവര്‍ക്കായി ഒരുക്കിയത്. ഡോക്ല, ആലു മട്ടര്‍, ദഹി ഭല്ല, വെണ്ടയ്ക്ക കൊണ്ടുള്ള ഒരു വിഭവം തുടങ്ങിയവയൊക്കെ ചിത്രത്തില്‍ കാണാം.
അടുത്തിടെ തന്‍റെ ഒരു ദിവസം തുടങ്ങുന്നത് ഒരു പാനീയം കുടിച്ചു കൊണ്ടാണെന്ന് മലൈക പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഈ പാനീയത്തിന്‍റെ ചിത്രം പങ്കുവച്ചത്. ഉലുവയും ജീരകവും രാത്രി ചെറുചൂടു വെള്ളത്തിൽ കുതിരാനായി ഇട്ട വെള്ളമാണ് താന്‍ രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്നതെന്നും പോസ്റ്റില്‍ മലൈക കുറിച്ചു. പ്രമേഹത്തെ നിയന്ത്രിക്കാനും അസിഡിറ്റിയെ അകറ്റാനും ദഹനത്തിനും അമിത വണ്ണം കുറയ്ക്കാനുമൊക്കെ ഈ പാനീയം സഹായിക്കുമെന്നും താരം വ്യക്തമാക്കി.