മകനെ പാചകം പഠിപ്പിച്ച് മാധുരി ദീക്ഷിത്തിന്‍റെ ഭർത്താവ്; കയ്യടിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published Nov 4, 2022, 1:06 PM IST

ഇത്തവണ മകനെ പാചകം പഠിപ്പിക്കുന്ന  മാധുരി ദീക്ഷിത്തിന്‍റെ ഭര്‍ത്താവും മോഡലുമായ ഡോ. ശ്രീറാം നെനെ ആണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. മകനെ പാചകം പഠിപ്പിക്കുന്ന ചിത്രങ്ങള്‍ ശ്രീറാം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


ഇന്നും നിരവധി ആരാധകരുള്ള  ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും  സൗന്ദര്യത്തിലും ഫിറ്റ്നസിലും സ്‌റ്റൈലിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ആരാധകരുമായി വിശേഷങ്ങൾ പങ്കിടുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്ത നടി കൂടിയാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന്‍റെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. 

എന്നാല്‍ ഇത്തവണ മാധുരി ദീക്ഷിത്തിന്‍റെ ഭര്‍ത്താവും മോഡലുമായ ഡോ. ശ്രീറാം നെനെയുടെ പോസ്റ്റാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മകനെ പാചകം പഠിപ്പിക്കുന്ന ശ്രീറാം നെനെ ആണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. മകനെ പാചകം പഠിപ്പിക്കുന്ന ചിത്രങ്ങള്‍ ശ്രീറാം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുട്ടയുപയോഗിച്ചുള്ള വിവിധ വിഭവങ്ങള്‍ തയ്യാറാക്കാനാണ് മകനെ ശ്രീറാം പഠിപ്പിക്കുന്നത്. മുട്ട ബുര്‍ജി, മസാല ഓംലറ്റ്, മുട്ട പൊരിച്ചത് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാനാണ് ശ്രീരാം പഠിപ്പിക്കുന്നത്.

Latest Videos

പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കൊപ്പം മകനോടൊപ്പം നില്‍ക്കുന്നതും മകന് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ ചിത്രങ്ങളാണ് ശ്രീരാം പങ്കുവച്ചത്. 'കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതും അറിവ് പങ്കുവച്ചു കൊടുക്കുന്നതും എപ്പോഴും രസകരമാണ്, പ്രത്യേകിച്ച് അവര്‍ കോളേജിലേയ്ക്ക് പോകുന്ന സമയത്ത്' - എന്ന ക്യാപ്ഷനോടെ ആണ് ശ്രീരാം ചിത്രം പങ്കുവച്ചത്.   

 

നിരവധി പേരാണ് ശ്രീരാമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പാചകം സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനുള്ളതല്ല എന്നത് വരും തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നത് പ്രശംസിനീയമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. മാധുരിക്ക് പകരം ശ്രീരാം ഇത് പഠിപ്പിച്ചതിനാണ് കയ്യടി എന്നും ചിലര്‍ കമന്‍റ് ചെയ്തു.  പാചകം ചെയ്യുന്നതിന്റെ മുഴുവന്‍ വീഡിയോ ശ്രീറാം യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്. 

Also Read: നിറവയറില്‍ വീണ്ടും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു

click me!