സ്പെഷ്യല്‍ ലിച്ചി ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

By Web TeamFirst Published Oct 15, 2024, 11:17 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

 

നാം പതിവായി കഴിക്കുന്ന പഴങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നല്ല ലിച്ചി. എന്നാലും ഇവ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പോഷകങ്ങളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ ലിച്ചി രോഗ പ്രതിരോധശേഷിക്കും കുടലിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിനും നല്ലതാണ്. അതിനാല്‍ നമ്മുക്ക് ലിച്ചി കൊണ്ടൊരു ലെമണേഡ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ലിച്ചി ഫ്രൂട്ട് - 4 എണ്ണം 
നാരങ്ങാ നീര് - 1 നാരങ്ങയുടെ 
പഞ്ചസാര - 3 സ്പൂൺ 
വെള്ളം - 3 ഗ്ലാസ് 

തയ്യാറാക്കുന്ന വിധം

ലിച്ചി പഴങ്ങളും നാരങ്ങാനീരും പഞ്ചസാരയും വെള്ളവും മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടതിനുശേഷം നല്ലതുപോലെ അടിച്ചെടുക്കുക. അതിനുശേഷം ഒന്ന് അരിച്ചെടുത്ത് ഗ്ലാസിലേയ്ക്ക് മാറ്റി കുടിക്കാം. 

Also read: രുചികരവും ആരോഗ്യപ്രദവുമായ കുക്കുമ്പർ ലെമൺ ജ്യൂസ്‌ തയ്യാറാക്കാം; റെസിപ്പി

youtubevideo

click me!