അമേരിക്കന്‍ ബഹുരാഷ്ട്ര റെസ്റ്റോറെന്‍റ് ശൃഖലയായ പിസ ഹട്ട് ആണ് ഭീമന്‍ പിസ തയ്യാറാക്കി ശ്രദ്ധ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോഡിനായി കാത്തിരിക്കുകയാണ് അവര്‍.
പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. ഭൂമിയിൽ മാത്രമല്ല, അങ്ങ് ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ ഇറ്റാലിയന്‍ ഭക്ഷണത്തില്‍ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഭീമന്‍ പിസയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമേരിക്കന്‍ ബഹുരാഷ്ട്ര റെസ്റ്റോറെന്‍റ് ശൃഖലയായ പിസ ഹട്ട് ആണ് ഈ ഭീമന്‍ പിസ തയ്യാറാക്കി ശ്രദ്ധ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോര്‍ഡിനായി കാത്തിരിക്കുകയാണ് അവര്‍. 68,000 പിസ കഷ്ണങ്ങള്‍ ചേര്‍ത്താണ് ഇവിടെ ഈ ഭീമന്‍ പിസ ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. 1310 ചതുരശ്ര മീറ്ററാണ് പിസയുടെ വലുപ്പം. ദീര്‍ഘചതുരാകൃതിയിലുള്ള ബേസുകള്‍ ചേര്‍ത്ത് വെച്ചശേഷം ചീസും പെപ്പറോണിയും ചേര്‍ക്കുന്നതിന് മുമ്പായി പിസ സോസ് അതിനു മുകളില്‍ നിരത്തി. വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഭീമന്‍ പിസ വേവിച്ചെടുത്തത്.
undefined
യുഎസിലെ ലോസ് ആഞ്ജലിസ് കോണ്‍ഫറന്‍സ് സെന്‍ററിലാണ് പിസ തയ്യാറാക്കിയത്. ഭീമന്‍ പിസ തയ്യാറാക്കാന്‍ ഉപയോഗിച്ച പിസ കഷ്ണങ്ങളൊന്നും പാഴാക്കി കളയില്ലെന്നും അവ പ്രാദേശിക ഫുഡ് ബാങ്കുകളിലേയ്ക്ക് നല്‍കുമെന്നും പിസ ഹട്ട് പ്രസിഡന്‍റ് ഡേവിഡ് ഗ്രേവ്‌സ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ അറിയിച്ചു.
ഭീമന്‍ പിസയുടെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പിസ പ്രേമികളും കമന്‍റുകളുമായി രംഗത്തെത്തി. വീഡിയോ കണ്ടിട്ട് കൊതിയാകുന്നു എന്നാണ് പലരുടെയും കമന്‍റ്.
This ‘mega pizza’ will dish out 68,000 slices once it is completed. Pizza Hut is hoping it will become the world’s largest pizza ever made 🍕 pic.twitter.com/eUaoIEwOst
— Reuters (@Reuters)
അതേസമയം, വാഴയിലയില്‍ പിസ തയ്യാറാക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യം പിസയുടെ ബേസ് വലിയ വാഴയിലയില്‍ വയ്ക്കുന്നു. ശേഷം ടോപ്പിംഗിന് വേണ്ട ചേരുവകളും ചീസും പനീറും സോസുമൊക്കെ ചേര്‍ക്കുന്നു. ശേഷം പിസയെ വാഴയില കൊണ്ട് പൊതിഞ്ഞ് പാനില്‍ വെച്ച് വേവിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
Also Read: ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...