തക്കാളി ജ്യൂസ് കഴിക്കാറുണ്ടോ? ; അറിയൂ തക്കാളി ജ്യൂസിന്‍റെ ഗുണങ്ങള്‍...

By Web Team  |  First Published Feb 18, 2024, 9:30 AM IST

എങ്ങനെയെല്ലാമാണ് തക്കാളി ജ്യൂസ് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്നത്? നമുക്ക് നോക്കാം- തക്കാളി ജ്യൂസിന്‍റെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന്...


തക്കാളിയെ ഒരു പച്ചക്കറി എന്ന നിലയിലാണ് അധികപേരും കണക്കാക്കുന്നത്. എന്നാല്‍ തക്കാളി പഴവര്‍ഗത്തില്‍ പെട്ടതാണ് എന്നതാണ് സത്യം. അതിനാല്‍ തന്നെ തക്കാളി ജ്യൂസിനെ ശരിക്കും ഒരു ഫ്രൂട്ട് ജ്യൂസായി കരുതാവുന്നതാണ്. പക്ഷേ പലരും തക്കാളി ജ്യൂസ് കഴിക്കാൻ അങ്ങനെ താല്‍പര്യപ്പെടാറില്ല. 

തക്കാളി പല കറികളിലേക്കും ഒരു ചേരുവയായി എടുക്കുക എന്നതില്‍ക്കവിഞ്ഞ്, തക്കാളിയെ അങ്ങനെ തന്നെ ഒരു വിഭവമായോ, ആരോഗ്യഗുണങ്ങളുള്ള പഴമായോ ഒന്നും ആരും കാണാറില്ലെന്നതാണ് സത്യം. എന്തായാലും തക്കാളി ജ്യൂസും ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പറഞ്ഞുവരുന്നത്.

Latest Videos

undefined

എങ്ങനെയെല്ലാമാണ് തക്കാളി ജ്യൂസ് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്നത്? നമുക്ക് നോക്കാം- തക്കാളി ജ്യൂസിന്‍റെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന്...

ഒന്ന്...

നമ്മുടെ ശരീരത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് തക്കാളി. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ, പൊട്ടാസ്യം, കാത്സ്യം എന്നിവയെല്ലാം തക്കാളിയില്‍ കാര്യമായി അടങ്ങിയിരിക്കുന്നു. 

രണ്ട്...

നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് തക്കാളി ജ്യൂസ് കഴിക്കുന്നത് വളരെയധികം സഹായിക്കും. തക്കാളിയിലുള്ള 'ലൈസോപീൻ', 'ബീറ്റ കെരോട്ടിൻ' എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. രോഗങ്ങളെയും അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ ഇതോടെ നമുക്ക് ശക്തി ലഭിക്കുന്നു. 

മൂന്ന്...

തക്കാളിയിലുള്ള 'ലൈസോപീൻ' നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളുന്നതിന് സഹായിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നുവച്ചാല്‍ തക്കാളി ജ്യൂസ് ഹൃദയാരോഗ്യത്തിനും ഗുണകരം എന്ന് സാരം.

നാല്...

തക്കാളി ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്ന വിഭവമാണെന്ന് പലര്‍ക്കും അറിയുമായിരിക്കും. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായകമാകുന്നത്. അതിനാല്‍ തന്നെ തക്കാളി ജ്യൂസ് കഴിക്കുന്നത് ചര്‍മ്മത്തിനും ഒരുപാട് നല്ലതാണ്.

അഞ്ച്...

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിഭവമാണ് തക്കാളി. ഇതിലുള്ള വൈറ്റമിൻ എ ആണ് കണ്ണിന്‍റെ ആരോഗ്യത്തിന് ഗുണകരമായി വരുന്നത്. കാഴ്ചാശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുമെല്ലാം തക്കാളി സഹായിക്കുന്നു. 

ആറ്...

നമ്മുടെ ദഹനപ്രശ്നങ്ങള്‍ അകറ്റാനും ദഹനം സുഗമമാക്കാനും തക്കാളി സഹായിക്കുന്നു. അതുപോലെ തന്നെ തക്കാളിയിലുള്ള ഫൈബര്‍ ദഹനത്തിനൊപ്പം വണ്ണം കുറയുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. 

Also Read:- വായ്‍നാറ്റത്തിന് മൗത്ത് ഫ്രഷ്നര്‍ വേണമെന്നില്ല, ദാ ഇവയൊന്ന് കഴിച്ചാല്‍ മതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!