ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

By Web Team  |  First Published Feb 26, 2024, 8:24 PM IST

ഡയറ്ററി ഫൈബർ ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബീറ്റ്റൂട്ടിലെ നാരുകൾ സഹായിക്കുന്നു. ബീറ്റ്റൂട്ടിലുള്ള നൈട്രിക് ഓക്സൈഡ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു.

ഡയറ്ററി ഫൈബർ ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബീറ്റ്റൂട്ടിലെ നാരുകൾ സഹായിക്കുന്നു. ബീറ്റ്റൂട്ടിലുള്ള നൈട്രിക് ഓക്സൈഡ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Latest Videos

undefined

പോഷകഗുണമുള്ളതും കലോറി കുറഞ്ഞതുമായ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.  ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 

ബീറ്റ്റൂട്ടിൽ ബീറ്റാ കരോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് വീക്കം കുറയ്ക്കുകയും ആർത്തവ വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ഭക്ഷണത്തിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും രക്തത്തിലെ ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ടിൽ നാരുകളുടെ അളവ് കൂടുതലാണ്. ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും മലബന്ധത്തിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. മൊത്തത്തിലുള്ള ദഹന ആരോഗ്യം നിലനിർത്താൻ ബീറ്റ്റൂട്ട് സഹായകമാണ്. 

ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനം നിലനിർത്തുന്നതിനും ഡിമെൻഷ്യയെ ഒഴിവാക്കുന്നതിനും ബീറ്റ്റൂട്ട് ഫലപ്രദമാണ്.  ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പ്രോട്ടീൻ, വിറ്റാമിൻ എ, കാൽസ്യം എന്നിവ മുടിയുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാൻ സഹായിക്കുന്നു.

Read more ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കാം ഈ പത്ത് പഴങ്ങള്‍...

 


 

click me!