ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Jul 14, 2024, 2:25 PM IST

പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി 6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.


ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വാഴപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.  നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഹൃദയത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു.

വാഴപ്പഴം പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.

Latest Videos

undefined

പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി 6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

വാഴപ്പഴത്തിൽ ഇരുമ്പിൻ്റെ അംശം കൂടുതലായതിനാൽ വിളർച്ചയുള്ളവർക്ക് ഇത് നല്ലതാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിൻ്റെയോ എണ്ണത്തിൽ കുറവുണ്ടാകുന്ന അവസ്ഥയാണ് അനീമിയ. ഇത് ക്ഷീണം, ശ്വാസം മുട്ടൽ, വിളർച്ച എന്നിവയിലേക്ക് നയിക്കുന്നു. 

വാഴപ്പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. പഴുക്കാത്ത വാഴപ്പഴത്തിൽ 30 ജിഐ ആണുള്ളത്. എന്നാൽ,  പഴുത്ത വാഴപ്പഴത്തിന് 60 ജിഐൃ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർദ്ധനവിന് കാരണമാകില്ല എന്നാണ് ഇതിനർത്ഥം. അസിഡിറ്റി മാത്രമല്ല, മലബന്ധം കുറയ്ക്കാനും വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം ഗുണം ചെയ്യും.

മുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

click me!