ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോസ്റ്റീറോളുകള്‍ , നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയും കലവറയാണ് മത്തങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. മത്തങ്ങാക്കുരുവില്‍ വരെ വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തില്‍ പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളും ഉണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോസ്റ്റീറോളുകള്‍ , നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയും കലവറയാണ് മത്തങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. മത്തങ്ങാക്കുരുവില്‍ വരെ വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
മത്തങ്ങയിലും മത്തങ്ങാക്കുരുവിവും അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ , മഗ്നീഷ്യം , സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഇവ സഹായിക്കും.
രണ്ട്...
മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്.
മൂന്ന്...
വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് മത്തങ്ങ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാനും ശരീരത്തെ സഹായിക്കുന്നു.
നാല്...
പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ചില ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ആർത്തവ വിരാമം വന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കാൻ മത്തങ്ങാക്കുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.
അഞ്ച്...
ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങയും അതിന്‍റെ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ആറ്...
മത്തങ്ങയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനാല്‍ വ്യായാമത്തിന് മുന്‍പ് കഴിക്കാന്‍ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു.
ഏഴ്...
കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് മത്തങ്ങാക്കുരു.
എട്ട്...
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഒമ്പത്...
മത്തങ്ങയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും.
പത്ത്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹ രോഗികള്‍ക്ക് കുടിക്കാം നാരുകളടങ്ങിയ ഈ മൂന്ന് സ്മൂത്തികള്‍...