പൈസ കുറവാണെങ്കിലും രുചിക്ക് വലിയ കുറവൊന്നും ഇല്ലെന്നാണ് ഇവിടെ നിന്ന് കഴിച്ചവരുടെ അഭിപ്രായം. മൊരിഞ്ഞ ചിക്കനും ഒപ്പം ഡിപ്പുമെല്ലാം ചേര്‍ത്താണ് സര്‍വ് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ ആണ് വരാറ്, അല്ലേ? ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളാണ് എന്നതാണ് സത്യം.
വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ റെസിപികള്‍ മാത്രമല്ല. പുതിയ വിഭവങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍, യാത്രകളില്‍ കണ്ടെത്തുന്ന തനത് വിഭവങ്ങളുടെ രുചിഭേദങ്ങള്‍, കൗതുകം ഉണര്‍ത്തുന്ന പാചകപരീക്ഷണങ്ങള്‍, ഫുഡ് ചലഞ്ചുകള്‍ എല്ലാം ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്.
undefined
ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു ഫുഡ് വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. അഞ്ച് രൂപയ്ക്ക് 'കെഎഫ്‍സി' അഥവാ ഫ്രൈഡ് ചിക്കൻ വിളമ്പുന്നൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളാണ് വീഡിയോയില്‍ കാണിക്കുന്നത്. പഞ്ചാബിലെ ജലന്ധറിലാണ് ഈ കടയുള്ളത്.
'ജലന്ധര്‍വാലെ ഒഫീഷ്യല്‍' എന്ന സോഷ്യല്‍ മീഡിയ പേജിലാണ് ഈ 'സ്പെഷ്യല്‍' തട്ടുകടയും അവിടത്തെ 'അഞ്ച് രൂപ കെഎഫ്‍സി'യും ഹിറ്റായിരിക്കുന്നത്. അഞ്ച് രൂപയ്ക്ക് ഇന്നത്തെ കാലത്ത് ഒരു ചായ പോലും കിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് ചിക്കൻ അഞ്ച് രൂപയ്ക്ക് കൊടുക്കുന്നത്.
പൈസ കുറവാണെങ്കിലും രുചിക്ക് വലിയ കുറവൊന്നും ഇല്ലെന്നാണ് ഇവിടെ നിന്ന് കഴിച്ചവരുടെ അഭിപ്രായം. മൊരിഞ്ഞ ചിക്കനും ഒപ്പം ഡിപ്പുമെല്ലാം ചേര്‍ത്താണ് സര്‍വ് ചെയ്യുന്നത്.
രുചിയുള്ളതുകൊണ്ടോ, വിലക്കുറവ് കൊണ്ടോ ആകാം കടയില്‍ നല്ല തിരക്കും കാണാം. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ വീഡിയോയെ കുറിച്ച് അഭിപ്രായവും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ചിലരെങ്കിലും ഇതൊരു കച്ചവടതന്ത്രമാണെന്ന് പറഞ്ഞ് വിമര്‍ശനങ്ങളും സംശയങ്ങളും ഉന്നയിക്കുന്നുണ്ട്ഇ. അഞ്ച് രൂപയ്ക്ക് ഫ്രൈഡ് ചിക്കൻ നല്‍കാൻ സാധിക്കില്ല, അതിനാല്‍ ഇവര്‍ നല്‍കുന്ന ചിക്കൻ പരിശോധനയ്ക്ക് വിധേയമാക്കണം, ഇത് പഴകിയതാണോ എന്ന് പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വീഡിയോ കാണാം...
Also Read:- പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-