ബീഫ് സ്റ്റൂ ഇനി എളുപ്പം തയ്യാറാക്കാം. പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
1. ബീഫ് 1 കിലോ
2. സവാള 1 പച്ചമുളക്
ഇഞ്ചി 1 കഷ്ണം
കറിവേപ്പില
3 ഗ്രാമ്പൂ 4 എണ്ണം
ഏലയ്ക്ക 3 എണ്ണം
കറുവപ്പ 1 കഷ്ണം
കുരുമുളമക് 1 സ്പൂൺ
പെരുംജീരകം 1 സ്പൂൺ
4 തേങ്ങപാൽ 2 കപ്പ്
അണ്ടിപരിപ്പ് കുതിർത്തത് 10 എണ്ണം
തേങ്ങ ചിരകിയത് കാൽ കപ്പ്
5 നെയ്യ് 50 ഗ്രാം
6 ഉരുളക്കിഴങ്ങ് അര കിലോ
ക്യാരറ്റ് കാൽ കിലോ
7. ഉപ്പ് ആവശ്യത്തിന്
8. കുരുമുളകുപൊടി, ഏലയ്ക്ക പൊടി 1 സ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
ആദ്യം 1,2 ചേരുവ നന്നായി തിരുമ്മി ഉപ്പ് ചേർത്ത് വേവിക്കുക. കിഴങ്ങ്,ക്യാരറ്റ് വേവിക്കുക. നാലാമത്തെ ചേരുവയിലെ തേങ്ങ,അണ്ടിപരിപ്പ് എന്നിവ ചേർത്ത് നന്നായി അരയ്ക്കുക.വേവിച്ച ഇറച്ചി, ഉരുളക്കിഴങ്ങ്, ക്യാരറ്റ് ഇവ ഉരുളിയിലാക്കി
അടുപ്പത്ത് വച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് അരച്ചത് ചേർക്കുക. പാൽ കുറച്ചെടുത്ത് വെള്ളം കൂട്ടി
ചേർത്ത് തിളപ്പിക്കുക. ശേഷം ബാക്കി പാൽ ഉപ്പ്, കുരുമുളക്പൊടി, ഏലയ്ക്കപൊടി, പഞ്ചസാര ഇവ ചേർ
ത്ത് തിള വരുമ്പോ തീ ഓഫ് ചെയ്യുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർക്കുക. ശേഷം അണ്ടിപരിപ്പ്, കിസ്മസ് എന്നിവ വറുത്ത് മാറ്റുക. ശേഷം സവാള വഴറ്റി ചേർക്കുക. ശേഷം വറുത്ത അണ്ടിപരിപ്പ്, കിസ്മസ് എന്നിവയും ചേർക്കുക.
ന്യൂ ഇയർ സ്പെഷ്യൽ ; കൊതിപ്പിക്കും രുചിയിൽ അഫ്ഗാനി ചിക്കൻ തയ്യാറാക്കാം