വയറിന്‍റെ ആരോഗ്യത്തിനായി ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ...

By Web Team  |  First Published Oct 16, 2023, 2:49 PM IST

നാരുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോബയോട്ടിക്സ് തുടങ്ങിയവ കഴിക്കുന്നതും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കും. വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 


വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദഹനക്കേടും മലബന്ധവുമൊക്കെ അകറ്റാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. നാരുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോബയോട്ടിക്സ് തുടങ്ങിയവ കഴിക്കുന്നതും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കും. വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നച്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് മലബന്ധം അകറ്റാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഓട്സില്‍ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. 

രണ്ട്... 

പയറുവര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെയും നാരുകളുടെയും ഒരു പവർഹൗസാണ് പയറുവര്‍ഗങ്ങള്‍. ഇവ പതിവായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

മൂന്ന്... 

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധത്തെ തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്... 

ഡ്രൈ ഫ്രൂട്ട്സുകളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ഡ്രൈ ഫ്രൂട്ട്സുകള്‍. അതിനാല്‍ ഉണക്കിയ അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിന് പുറമേ, അയേണ്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

click me!