Kitchen Hacks : 'ഡ്രൈ ഫ്രൂട്ട്സ്' കേടാകാതിരിക്കാൻ സൂക്ഷിക്കേണ്ടത് ഇങ്ങനെ...

By Web Team  |  First Published Jul 25, 2022, 8:23 PM IST

മിതമായ അളവിലാണെങ്കിലും പതിവായി കഴിക്കേണ്ടത് കൊണ്ടുതന്നെ ഇത് ഒന്നിച്ച് വാങ്ങുകയായിരിക്കും മിക്കവരും ചെയ്യുക. ഇങ്ങനെ ഒന്നിച്ച് വാങ്ങുമ്പോള്‍ നേരിടുന്ന പ്രശ്നമാണ് ഇവ പെട്ടെന്ന് കേടായിപ്പോകുന്നത്. 


ഡ്രൈ ഫ്രൂട്ട്സിന് ( Dry Fruits ) ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, റൈസിൻ തുടങ്ങി ആരോഗ്യത്തെ വിവിധ രീതിയില്‍ പരിപോഷിപ്പിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകള്‍ പലതുണ്ട്. ഇവയെല്ലാം തന്നെ പതിവായി കഴിക്കാവുന്നതാണ്. 

മിതമായ അളവിലാണെങ്കിലും പതിവായി കഴിക്കേണ്ടത് കൊണ്ടുതന്നെ ഇത് ഒന്നിച്ച് വാങ്ങുകയായിരിക്കും മിക്കവരും ചെയ്യുക. ഇങ്ങനെ ഒന്നിച്ച് വാങ്ങുമ്പോള്‍ നേരിടുന്ന പ്രശ്നമാണ് ഇവ പെട്ടെന്ന് കേടായിപ്പോകുന്നത്. 

Latest Videos

undefined

പല രീതിയില്‍ സൂക്ഷിച്ചുനോക്കിയിട്ടും ഇത്തരത്തില്‍ ഡ്രൈ ഫ്രൂട്ട്സ് കേടായിപ്പോകുന്നു എങ്കില്‍ ഈ നാല് മാര്‍ഗങ്ങള്‍ കൂടി ഒന്ന് പരീക്ഷിച്ചുനോക്കൂ. തീര്‍ച്ചയായും ഡ്രൈ ഫ്രൂട്ട്സ് കേടാകാതെ സൂക്ഷിക്കാൻ ( Shelf Life )  നിങ്ങള്‍ക്ക് സാധിക്കും. 

ഒന്ന്...

ഡ്രൈ ഫ്രൂട്ട്സ് ഇട്ടുവയ്ക്കാനെടുക്കുന്ന പാത്രം എയര്‍ ടൈറ്റ് ആയിരിക്കണം. സാധാരണ പാത്രങ്ങളിലോ കുപ്പികളിലോ ഇട്ടുവച്ചാല്‍ ഇവ എളുപ്പത്തില്‍ ചീത്തയായിപ്പോകാം. എയര്‍ ടൈറ്റ് കണ്ടെയ്നറുകളാണെങ്കില്‍ ഇവയ്ക്ക് ഓക്സിജനുമായുള്ള സമ്പര്‍ക്കം കുറയുകയും ദീര്‍ഘനാള്‍ കേടാകാതിരിക്കുകയും ചെയ്യുന്നു. 

രണ്ട്...

ഡ്രൈ ഫ്രൂട്ട്സ്, ആദ്യമേ ഉണങ്ങിയവ ആണല്ലോ, അതുകൊണ്ട് ചൂടെത്താത്ത സ്ഥലങ്ങളില്‍ വച്ചാല്‍ പൂപ്പല്‍ പിടിക്കുകയോ കേടാകുകയോ ചെയ്തേക്കാമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, ഡ്രൈ ഫ്രൂട്ട്സ് ഉണങ്ങിയതും തണുപ്പുള്ളതുമായ സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. ഷെല്‍ഫുകളിലാണെങ്കില്‍ അങ്ങനെയുള്ള സ്പെയ്സുകള്‍ ഇവയ്ക്കായി കണ്ടെത്താം. 

മൂന്ന്...

ഡ്രൈ ഫ്രൂട്ട്സ് ( Dry Fruits ) പെട്ടെന്ന് ചീത്തയായിപ്പോകുന്നുവെന്ന് തോന്നിയാല്‍ അവയെ എടുത്ത് ഒന്ന് ടോസ്റ്റ് ചെയ്ത ശേഷം വീണ്ടും സൂക്ഷിക്കാം. ഓവനിലാണെങ്കില്‍ നാലോ അഞ്ചോ മിനുറ്റ് മതി ഇത് ചെയ്യാൻ. ഓവനില്ലാത്തവര്‍ക്ക് പാനില്‍ വച്ചും വറുത്തെടുക്കാം. 

നാല്...

ഡ്രൈ ഫ്രൂട്ട്സ് പ്ലാസ്റ്റിക് പാത്രങ്ങളിലാണോ സൂക്ഷിക്കാറ്? എങ്കില്‍ ഇനി മുതല്‍ അത് വേണ്ട. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഡ്രൈ ഫ്രൂട്ട്സ് എളുപ്പത്തില്‍ കേടാകും. പകരം കട്ടിയുള്ള ചില്ല് കുപ്പികള്‍ ഉപയോഗിക്കാം. ഇതുതന്നെ വെളിച്ചം കടത്താത്ത അതാര്യമായ കുപ്പികളാണെങ്കില്‍ ദീര്‍ഘനാളത്തേക്ക് ഇവ കേടാകാതെ ( Shelf Life ) സൂക്ഷിക്കാം. 

Also Read:- പനീര്‍ തയ്യാറാക്കുമ്പോള്‍ ഇങ്ങനെ ചെയ്തുനോക്കൂ...

click me!