ഈ കർക്കിടക മാസത്തിൽ ആരോഗ്യകരമായൊരു കർക്കിടക ലേഹ്യം തയ്യാറാക്കിയാലോ?, പ്രിയ അനിൽകുമാർ അനിൽ കുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
കർക്കിടക മാസത്തിൽ ഔഷധ ഗുണമുള്ള മരുന്നുകൾ കഴിക്കണമെന്നാണല്ലോ പറയാറുള്ളത്. വീട്ടിൽ തന്നെ തയ്യാറാക്കാം കർക്കിടക സ്പെഷ്യൽ ലേഹ്യം.
വേണ്ട ചേരുവകൾ
കറിവേപ്പില ഒരു വലിയ ബൗൾ നിറയെ
പച്ചരി 1/4 കപ്പ്
ഉലുവ 2 ടേബിൾ സ്പൂൺ
കരുപ്പട്ടി അല്ലെങ്കിൽ ശർക്കര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉലുവ, അരി എല്ലാം കൂടെ കഴുകി വൃത്തിയാക്കി 4 മണിക്കൂർ കുതിർത്തിനുശേഷം കറിവേപ്പിലയും കൂടെ ചേർത്ത് നന്നായിട്ടു അരെച്ചെടുത്തു കരുപ്പട്ടി അല്ലെങ്കിൽ ശർക്കര അലിയിച്ചു അരിച്ചെടുത്തിട്ട് ഈ അരച്ച മാവിന്റെ കൂടെ കലക്കി നല്ല വെള്ളമാക്കി കലക്കണം. ശേഷം പാനിൽ ഒഴിച്ച് നന്നായിട്ട് വറ്റിച്ചെടുക്കുക. വേണമെങ്കിൽ കുറച്ചു നെയ് ചേർക്കാം (ഇതു അധികം കാട്ടിയാവാത്ത രൂപത്തിൽ വേണം പാകം ചെയ്യേണ്ടത്).
.