ഈ കർക്കിടക മാസത്തിൽ സ്പെഷ്യൽ ഉലുവ വിരകിയത് വീട്ടില്‍ തയ്യാറാക്കിയാലോ? ഫൗസിയ മുസ്‌തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഈ കർക്കിടക മാസത്തിൽ സ്പെഷ്യൽ ഉലുവ വിരകിയത് വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഉലുവ - 300 ഗ്രാം
ആശാളി- 50 ഗ്രാം
ശർക്കര- 1 കിലോ
തോങ്ങാപ്പാൽ - രണ്ട് വിളഞ്ഞ തേങ്ങായുടേത്
നെയ്യ് - 8 മുതൽ 10 ടേബിൾസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉലുവയും ആശാളിയും നന്നായി കഴുകി വാരി വെള്ളം ഒഴിച്ച് 8 മണിക്കൂർ കുതിര്‍ക്കാന്‍ വെയ്ക്കുക. ശേഷം അതേ വെള്ളത്തിൽ തന്നെ നന്നായി വേവിച്ചെടുക്കുക. ഇനി ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. ശേഷം തേങ്ങ നല്ല കട്ടിയിൽ പാല് പിഴിഞ്ഞ് എടുക്കുക. ഇനി വേവിച്ച ഉലുവ കൂട്ട് കുറച്ച് തേങ്ങാപ്പാൽ ചേർത്ത് മിക്സിയിൽ ഒന്ന് അരച്ച് എടുക്കുക. ഇനി ചുവടുകട്ടിയുള്ള ഉരുളിയോ പാത്രമോ ചൂടാക്കി അതിലേക്ക് അടിച്ചെടുത്ത ഉലുവ കൂട്ട് ഒഴിച്ച് നന്നായി ചൂടായി വെള്ളം വറ്റി വരുമ്പോൾ ശർക്കര പാനി ഒഴിച്ച് നന്നായി ഇളക്കി വിളയിച്ച് എടുക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് ഹലുവ പരുവമാകുമ്പോൾ നെയ്യ് കുറേശ്ശെ ഒഴിച്ച് വരട്ടി എടുക്കുക. നെയ്യ് പുറത്തേക്ക് വരുന്ന പരുവത്തിൽ തീ ഓഫ് ചെയ്യാം. ഇതോടെ സംഭവം റെഡി.
Also read: കർക്കിടക സ്പെഷ്യൽ പയറില തോരൻ; റെസിപ്പി