കർക്കിടക സ്പെഷ്യൽ എള്ളും അവലും വീട്ടില്‍ എളുപ്പം തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Jul 30, 2024, 3:50 PM IST

കർക്കിടക മാസമല്ലേ, അപ്പോള്‍ കർക്കിടക സ്പെഷ്യൽ എള്ളും അവലും തയ്യാറാക്കിയാലോ? അഖില തയ്യാറാക്കിയ പാചകക്കുറിപ്പ്.
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

കർക്കിടക മാസമല്ലേ, അപ്പോള്‍ കർക്കിടക സ്പെഷ്യൽ എള്ളും അവിലും തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ 

എള്ള് - 1 ഗ്ലാസ്സ് 
അവൽ - 2 ഗ്ലാസ്സ് 
ജീരകം - 4 സ്പൂൺ 
നിലക്കടല - 2 ഗ്ലാസ്സ് 
ശർക്കര - 1/2 കിലോ 

തയ്യാറാക്കുന്ന വിധം  

ആദ്യം അവൽ നല്ലതുപോലെ ഒന്ന് വറുത്തെടുക്കണം. അതിനുശേഷം അതൊരു പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക. ഇനി എള്ളും അതുപോലെ നന്നായിട്ട് വറുത്തെടുക്കണം. ഇനി ഇതും മാറ്റിവയ്ക്കുക.  അടുത്തതായി ജീരകവും ഇതുപോലെ തന്നെ വറുത്തുമാറ്റി വയ്ക്കുക. നിലക്കടലയും വറുത്ത് മാറ്റിവയ്ക്കുക. ഇനി ഓരോന്നായിട്ട് മിക്സിയുടെ ജാറിൽ പൊടിച്ചെടുത്തതിനുശേഷം പൊടിച്ചു വച്ചിട്ടുള്ള ശർക്കര കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കണം. കുഴച്ചു കഴിഞ്ഞതിന് ശേഷം ഇതെല്ലാം എല്ലാ ഭാഗത്തും എത്തി എന്ന് ഉറപ്പാകുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരുക. ശേഷം ഇതിനെ ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ്.  ദിവസവും ഓരോ സ്പൂൺ വീതം ഇവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കർക്കിടക മാസത്തിൽ ശരീരത്തിന് ബലം കിട്ടാനും ആരോഗ്യ ഗുണങ്ങൾ കിട്ടാനും അവലും എള്ളും സഹായിക്കും.

Also read: വീട്ടില്‍ എളുപ്പം തയ്യാറാക്കാം കര്‍ക്കിടക സ്പെഷ്യല്‍ മരുന്നുണ്ട; റെസിപ്പി

click me!