വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണി; ചിത്രം പങ്കുവച്ച് കരീഷ്മ കപൂര്‍

By Web Team  |  First Published Nov 28, 2022, 8:42 AM IST

വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കരീഷ്മ. ഞായറാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് കരീഷ്മ ചിത്രം പങ്കുവച്ചത്. 


ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികയാണ് കരീഷ്മ കപൂര്‍. വെള്ളാരംകണ്ണുകള്‍ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ ഈ 48കാരിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇടയ്ക്ക് വെള്ളിത്തിരയില്‍ നിന്നും അൽപം അകന്നു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍  താരം എപ്പോഴും സജ്ജീവമാണ്. വീട്ടിലെ വിശേഷങ്ങളും ഡയറ്റും വര്‍ക്കൗട്ടും ഫാഷന്‍ പരീക്ഷണങ്ങളുമൊക്കെ കരീഷ്മ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കരീഷ്മ. ഞായറാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് കരീഷ്മ ചിത്രം പങ്കുവച്ചത്. ഒരു പാത്രം നിറയെ ബിരിയാണിയാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം സാലഡും മറ്റൊരു പാത്രത്തില്‍ കാണാം. 'ഹോം മെയ്ഡ് ബിരിയാണി' എന്ന ക്യാപ്ഷനോടെ ആണ് ചിത്രം കരീഷ്മ പങ്കുവച്ചത്. 

Latest Videos

 

താനൊരു ഫുഡി ആണെന്ന് സൂചിപ്പിക്കുന്ന പല പോസ്റ്റുകളും താരം സമൂഹമാധ്യമങ്ങളിലൂടെ മുമ്പ് പങ്കുവച്ചിട്ടുണ്ട്. 

 

പഴയകാല താരങ്ങളായ രണ്‍ധീര്‍ കപൂര്‍- ബബിതാ കപൂര്‍ ദമ്പതികളുടെ മൂത്ത മകളായി 1974ലാണ് കരീഷ്മയുടെ ജനനം. കപൂര്‍ താരകുടുംബത്തില്‍ പിറന്നതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള കരീഷ്മയുടെ അരങ്ങേറ്റവും വളരെ എളുപ്പമായിരുന്നു. 1991- ലായിരുന്നു കരീഷ്മയുടെ ആദ്യ ചിത്രം പുറത്തുവന്നത്. അന്ന് കരീഷ്മയ്ക്ക് പതിനേഴ് വയസ് ആയിരുന്നു പ്രായം. കരിയറിന്റെ തുടക്കകാലത്ത് ബോക്‌സ് ഓഫീസ് പരാജയങ്ങളും വിമര്‍ശനങ്ങളും നേരിട്ട കരീഷ്മയ്ക്ക് 1995ന് ശേഷം താരപദവി ലഭിക്കുകയായിരുന്നു. 

 

2003- ലാണ് വ്യവസായിയായ സഞ്ജയ് കപൂറുമായി കരീഷ്മയുടെ വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. 2016-ല്‍ വിവാഹമോചനവും നടന്നു. വിവാഹമോചിതയായ ശേഷവും കരീഷ്മ കരിയറില്‍ തുടര്‍ന്നു. സഹോദരിയും നടിയുമായ കരീന കപൂറാണ് കരീഷ്മയുടെ ഏറ്റവും വലിയ പിന്തുണ. 

 

Also Read: വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി ന്യൂട്രീഷ്യനിസ്റ്റ്

click me!