അമ്മയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കി യഗ് ദേവ്ഗണ്‍

By Web Team  |  First Published Oct 18, 2022, 8:19 AM IST

ദുര്‍ഗാപൂജയുടെ ഭാഗമായി മകന്‍ യഗ് ദേവ്ഗണിനൊപ്പം ഭക്തര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ നേരത്തെ കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വലിയ പാത്രത്തില്‍ പരമ്പരാഗത ബംഗാളിവിഭവമായ ബാജ കൈയിലേന്തിയിരിക്കുന്നത് കജോളിനെ ആണ് വീഡിയോയില്‍ കണ്ടത്.


അന്നും ഇന്നും ബോളിവുഡിന്‍റെ പ്രിയ നടിയാണ് കജോള്‍. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്. നടന്‍ അജയ് ദേവ്ഗനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ കജോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ദുര്‍ഗാപൂജയുടെ ഭാഗമായി മകന്‍ യഗ് ദേവ്ഗണിനൊപ്പം ഭക്തര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ നേരത്തെ കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വലിയ പാത്രത്തില്‍ പരമ്പരാഗത ബംഗാളിവിഭവമായ ബാജ കൈയിലേന്തിയിരിക്കുന്ന കജോളിനെ ആണ് വീഡിയോയില്‍ കണ്ടത്. ഇത് പാത്രത്തില്‍നിന്നെടുത്ത് ഭക്തര്‍ക്ക് വിളമ്പി നല്‍കുന്ന മകന്‍ യഗ് ദേവഗണിനെയും വീഡിയോയില്‍ കാണാം. മൂന്നരകോടിയോളും ആളുകളാണ് ഈ വീഡിയോ കണ്ടത്. 

Latest Videos

ഇപ്പോഴിതാ മകന്‍ തനിക്ക് വേണ്ടി തയ്യാറാക്കി നല്‍കിയ സ്‌പെഷ്യല്‍ വിഭവത്തിന്റെ ചിത്രവുമായാണ് താരമെത്തിയിരിക്കുന്നത്. യഗ് തയ്യാറാക്കിയ ബര്‍ഗറിന്‍റെ ചിത്രമാണ് കജോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ബര്‍ഗറും ലെറ്റിയൂസും ഫിറ്റിങ്‌സും നിറച്ച ബര്‍ഗറാണ് ചിത്രത്തിലുള്ളത്. കാണാന്‍ ഭംഗിയുള്ളതും ഒപ്പം ഏറെ രുചികരമായതുമെന്ന കാപ്ഷനോടെയാണ് കജോള്‍ ചിത്രം പങ്കുവച്ചത്. 

 

അതേസമയം, മലയാളത്തിന്റെ പ്രിയ താരം രേവതി ഇപ്പോള്‍ സംവിധാനം ചെയ്യുന്ന 'സലാം വെങ്കി' എന്ന ചിത്രത്തില്‍ നായികയാണ് കജോള്‍. 'സുജാത' എന്ന കഥാപാത്രമായിട്ടാണ് കജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത' എന്ന കഥാപാത്രം. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

Also Read: ഈ അഞ്ച് പോഷകങ്ങളുടെ കുറവ് നിങ്ങളുടെ ഉറക്കക്കുറവിന് കാരണമാകാം...

click me!