നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍.
രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.
പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
തക്കാളി ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
മാതള ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്...
ബീറ്റ്റൂട്ട് ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നാല്...
ക്യാരറ്റ് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹ രോഗികള്‍ക്ക് ഓട്മീല്‍ കഴിക്കാമോ?