അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന നാല് പാനീയങ്ങള്‍...

By Web Team  |  First Published Nov 27, 2022, 2:10 PM IST

വയര്‍ കുറയ്ക്കാന്‍ ആദ്യം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.


അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വയര്‍ കുറയ്ക്കാന്‍ കുറച്ച് അധികം കഠിനശ്രമം വേണ്ടിവരും. വയര്‍ കുറയ്ക്കാന്‍ ആദ്യം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

വയര്‍ കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...

Latest Videos

ഒന്ന്...

രാവിലെ വെറും വയറ്റിൽ ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.  ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനും ഈ പാനീയം സഹായിക്കും. 

രണ്ട്...

ഗ്രീന്‍ ടീ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഗ്രീൻ ടീക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

മൂന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

നാല്...

വെള്ളരിക്ക ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ലതാണ്. 

Also Read: മഞ്ഞുകാലത്ത് തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാട്ടുവഴികൾ...

click me!