ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്താല്‍ മതി, ഗുണങ്ങള്‍ പലതാണ്...

By Web Team  |  First Published Oct 4, 2023, 5:30 PM IST

പേശികളെ ശക്തിപ്പെടുത്താനും സ്റ്റാമിന മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും ജോഗിംങ് ചെയ്യുന്നത് സഹായിക്കും. 


ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പേശികളെ ശക്തിപ്പെടുത്താനും സ്റ്റാമിന മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും ജോഗിംങ് ചെയ്യുന്നത് സഹായിക്കും. 

ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

പതിവായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവർത്തനം മെച്ചപ്പെടുത്തും.  ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും  രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

കലോറി എരിച്ചുകളയാനും ആരോഗ്യകരമായ ഭാരം നിലനിർത്താനുമുള്ള ഫലപ്രദമായ മാർഗമാണ് ജോഗിംങ്. 30 മിനിറ്റ് മിതമായ വേഗതയിൽ ഓടുന്നത് ഏകദേശം 300-400 കലോറി കത്തിക്കാൻ സഹായിക്കും. അതുവഴി 
വണ്ണം കുറയ്ക്കാനും കഴിയും. 

മൂന്ന്... 

ജോഗിംങ് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും.

നാല്...

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ജോഗിംങ് സഹായിക്കും.  

അഞ്ച്...

സ്ട്രെസ് കുറയ്ക്കാനും വിഷാദത്തിന്‍റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനുമൊക്കെ ജോഗിംങ് ചെയ്യുന്നത് ഗുണം ചെയ്യും. 

ആറ്...

പതിവായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ സ്റ്റാമിന കൂട്ടാനും, മൊത്തത്തിലുള്ള നിങ്ങളുടെ ഊര്‍ജവും ആരോഗ്യവും സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

പതിവായി ജോഗിംങ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

എട്ട്... 

സ്ഥിരമായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ഒമ്പത്... 

ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. 

പത്ത്... 

ജോഗിംങ് ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൈപ്പര്‍ടെന്‍ഷനെ നിയന്ത്രിക്കാനും സഹായിക്കും. 

Also read: രോഗ പ്രതിരോധശേഷി കൂട്ടാന്‍ വീട്ടിലുണ്ടാക്കാം ഈ പാനീയങ്ങള്‍...

youtubevideo

click me!