ഓറഞ്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ​

By Web Team  |  First Published Oct 7, 2024, 7:04 PM IST

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ് ഓറഞ്ച്. കലോറി കുറഞ്ഞ പഴമാണ് ഓറഞ്ച്. ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ സാധാരണയായി 60 മുതൽ 80 വരെ കലോറി അടങ്ങിയിട്ടുള്ളതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 


സിട്രസ് പഴങ്ങളിലൊന്നാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. 
വിറ്റാമിൻ സി, നാരുകൾ, വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു.  

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ് ഓറഞ്ച്. കലോറി കുറഞ്ഞ പഴമാണ് ഓറഞ്ച്. ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ സാധാരണയായി 60 മുതൽ 80 വരെ കലോറി അടങ്ങിയിട്ടുള്ളതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

Latest Videos

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം ഓറഞ്ചിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാനും സഹായിക്കും.

ഓറഞ്ചിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കും. ഇത് ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിർത്താനും സഹായിക്കും. ഓറഞ്ചിൽ ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ മെറ്റബോളിസവും ഊർജ്ജ നിലയും നിലനിർത്തുന്നതിന് ജലാംശം നിലനിർത്തുന്നത് നിർണായകമാണ്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്.

മതിയായ ജലാംശം ശരീരത്തെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ക്ഷീണം തടയുകയും ചെയ്യും. ഓറഞ്ച് കഴിക്കുന്നതിലൂടെ ജലാംശം നിലനിർത്താനും  ഊർജ്ജ നില നിലനിർത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കഴിയും.

ഓറഞ്ചിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. ഓറഞ്ച് പോലുള്ള കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.

ക്ഷീണം അകറ്റാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
 

click me!