പ്രമേഹ രോഗികള്‍ക്ക് ഓട്മീല്‍ കഴിക്കാമോ?

By Web Team  |  First Published Feb 9, 2023, 3:58 PM IST

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്മീല്‍. 


രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. 

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്മീല്‍. 

Latest Videos

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ഓട്മീല്‍. ഇത് ആരോഗ്യകരവും കലോറി കുറഞ്ഞതുമാണ്. പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് ഓട്മീല്‍. ഒരു കപ്പ് ഓട്മീലില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇവയില്‍ ലയിക്കുന്ന ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. കൂടാതെ ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഇവ സഹായിക്കും. 

ഓട്‌സിൽ ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കന്റെ സാന്നിധ്യം, വിശപ്പിനെ പ്രതിരോധിക്കുന്ന ഹോർമോണായ ചോളിസിസ്‌റ്റോകിനിൻ വർധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നു. ലയിക്കുന്ന നാരുകൾ ഭക്ഷണം വേഗത്തിൽ വിഘടിപ്പിക്കുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതിനാല്‍ ഓട്മീല്‍ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഓട്മീല്‍ തയ്യാറാക്കുമ്പോള്‍, ഫാറ്റ് കുറഞ്ഞ പാല്‍ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇവ തയ്യാറാക്കാനായി യോഗര്‍ട്ട് ഉപയോഗിക്കുന്നതും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

click me!