ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യതയെ കുറയ്ക്കുമെന്നും ഡോ. ജെയിംസ് പറയുന്നു.
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, ഡി, ഇ, കെ, ഫോളേറ്റ്, കാത്സ്യം, സിങ്ക് അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. എന്നാല്‍ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മിതമായ അളവില്‍ ദിവസവും മുട്ട കഴിക്കുന്നത് ശരിക്കും നല്ലതാണ് എന്നാണ് യുഎസിലെ സെന്റ് ലൂക്ക്സ് മിഡ്-അമേരിക്ക ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാർമസി ഡോക്ടറും കാര്‍ഡിയോ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. ജെയിംസ് ഡിനികൊലന്റോണിയോ പറയുന്നത്. ദിവസവും
മുട്ട കഴിക്കുന്നത് ഹൃദ്രോഗം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യതയെ കുറയ്ക്കുമെന്നും ഡോ. ജെയിംസ് പറയുന്നു.
ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രെളിന്‍റെ അളവ് കൂട്ടാനും സഹായിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. അതിനാല്‍ മുട്ട കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കും.
undefined
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സള്‍ഫര്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കാനും മുട്ട കഴിക്കാം. കൂടാതെ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.
മുട്ടയുടെ അമിത ഉപയോഗം ചിലരില്‍ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. മുട്ട അമിതമായി കഴിക്കുന്നത് ചിലരില്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണം ക്രമപ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...