ബ്രഡ് ആണെങ്കില്‍ അത് പകുതി തീര്‍ന്നുകഴിഞ്ഞാല്‍ ബാക്കി പകുതി എപ്പോഴും കാലാവധിയും കാത്തിരിക്കുന്നത് മിക്ക വീടുകളിലെയും പതിവ് കാഴ്ചയാണ്. എന്നിട്ട് പെട്ടെന്ന് വിശക്കുമ്പോള്‍ ബ്രഡ് കഴിക്കാൻ നേരം അതിന്‍റെ ഡേറ്റ് കഴിഞ്ഞത് കാണും
കടകളില്‍ നിന്ന് നമ്മള്‍ വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കെല്ലാം കൃത്യമായ കാലാവധിയുണ്ടാകും. പഴങ്ങളോ പച്ചക്കറികളോ ആണെങ്കില്‍ ഇവയുടെ കാലാവധി നമുക്ക് തന്നെ അറിയാം. അതുപോലെ ഇറച്ചി, മീൻ, മുട്ട, പാല്‍ പോലുള്ള വിഭവങ്ങളും പെട്ടെന്ന് തന്നെ കേടായിപ്പോകുന്നത് ആയതിനാല്‍ ഇനി ഡേറ്റ് നോക്കിയിരുന്നിട്ടും കാര്യമില്ല.
പക്ഷേ, ചില ഭക്ഷണസാധനങ്ങളുടെ കാലാവധി നാം നിശ്ചയിക്കുന്നത് തന്നെ അതിന്‍റെ പാക്കറ്റിലെയോ പുറത്തെ കവറിംഗിലെയോ എക്സ്പെയറി ഡേറ്റ് അഥവാ കാലാവധി തീരുന്ന ഡേറ്റ് നോക്കിയാണ്.
undefined
പാക്കറ്റ് ഫുഡ്സ് ആണ് അധികവും നമ്മള്‍ ഇത്തരത്തില്‍ ഡേറ്റ് നോക്കി ഉപയോഗിക്കുന്നത്. മിക്ക വീടുകളിലും പതിവായി തന്നെ വാങ്ങി ഉപയോഗിക്കുന്ന ബ്രഡ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം നമ്മള്‍ ഡേറ്റ് നോക്കി ഉപയോഗിക്കുന്ന ഒരു ഭക്ഷണസാധനം എന്ന് നിസംശയം പറയാം.
ബ്രഡ് ആണെങ്കില്‍ അത് പകുതി തീര്‍ന്നുകഴിഞ്ഞാല്‍ ബാക്കി പകുതി എപ്പോഴും കാലാവധിയും കാത്തിരിക്കുന്നത് മിക്ക വീടുകളിലെയും പതിവ് കാഴ്ചയാണ്. എന്നിട്ട് പെട്ടെന്ന് വിശക്കുമ്പോള്‍ ബ്രഡ് കഴിക്കാൻ നേരം അതിന്‍റെ ഡേറ്റ് കഴിഞ്ഞത് കാണും. ഇതോടെ കഴിക്കാമോ, കഴിച്ചാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന സംശയവും വരികയായി.
എന്നാല്‍ ബ്രഡിന്‍റെ കാലാവധി കഴിഞ്ഞ്, അതിന്‍റെ തൊട്ടടുത്ത ദിവസങ്ങളില്‍ അത് കഴിക്കുന്നത് കൊണ്ട് സത്യത്തില്‍ വലിയ അപകടമൊന്നുമില്ല. പക്ഷേ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം. ഇതിലൊന്ന് കാലാവധി കഴിഞ്ഞ് ഏറെ ദിവസങ്ങള്‍ കടന്ന ശേഷം ബ്രഡ് കഴിക്കാതിരിക്കുക എന്നതാണ്. ഒന്നോ രണ്ടോ ദിവസമെല്ലാം നമുക്ക് 'എക്സ്ക്യൂസ്' നല്‍കാൻ സാധിക്കും. അതില്‍ക്കൂടുതലാകുന്നത് ദോഷമാണ്.
അതുപോലെ ഏത് തരം ബ്രഡാണ് നിങ്ങളുപയോഗിക്കുന്നത്, അത് എങ്ങനെയാണ് സ്റ്റോര്‍ ചെയ്തത് എന്നീ കാര്യങ്ങളെല്ലാം ഇതില്‍ സ്വാധീനം ചെലുത്തും. ചില ബ്രഡുകള്‍ ഹെല്‍ത്തിയാക്കുന്നതിനായി പ്രിസര്‍വേറ്റീവ്സ് കുറച്ച് ചേര്‍ത്ത് തയ്യാറാക്കാറുണ്ട്. അങ്ങനെയുള്ളവയെല്ലാം എളുപ്പത്തില്‍ കേടാകും.
ബ്രഡില്‍ നനവ് കേറാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നനവ് അല്‍പമെങ്കിലും പറ്റിയാല്‍ പെട്ടെന്ന് തന്നെ പൂപ്പലും വരും. പൂപ്പല്‍ വന്ന ഭക്ഷണസാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഇവ ആരോഗ്യത്തിന് മുകളില്‍ പലതരം ഭീഷണി ഉയര്‍ത്താം. ഭക്ഷ്യവിഷബാധ അടക്കം.
ബ്രഡ് ആണെങ്കില്‍ കാലാവധി കഴിഞ്ഞാലും ഇല്ലെങ്കിലും ശരി, പൂപ്പല്‍ കയറി കാണുന്നുവെങ്കില്‍ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ എക്സ്പെയറി ഡേറ്റ് നോക്കരുത്.
എയര്‍ടൈറ്റ് ആയിട്ടുള്ള ബാഗുഗളിലോ കുപ്പികളിലോ എല്ലാം ബ്രഡ് സൂക്ഷിക്കുന്നതാണ് നല്ലത്. അത്ര ചൂട് തട്ടാത്ത എവിടെയെങ്കിലും ഇത് സൂക്ഷിക്കുകയും വേണം. ചൂട് ഉള്ള അന്തരീക്ഷത്തിലാകുമ്പോള്‍ അകത്ത് ബാഷ്പം വരാം. ഇത് ബ്രഡ് കേടാകുന്നതിലേക്ക് നയിക്കും.
ബ്രഡില്‍ വെള്ളയോ, ചാരനിറത്തിലോ, കറുത്തതോ ആയ കുത്തുകള്‍ വരിക, ബ്രഡിന്‍റെ ഗന്ധത്തില്‍ വ്യത്യാസം, ബ്രഡ് വല്ലാതെ കട്ടിയായി പോവുക എന്നിവയെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും കഴിക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രഡിന് കാണുമ്പോഴും, വാസനിക്കുമ്പോഴും, രുചിക്കുമ്പോഴും മാറ്റമൊന്നുമില്ല എങ്കില്‍ കാലാവധി കഴിഞ്ഞതാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇത് കഴിക്കാം. അതുകൊണ്ട് ഒരു ഭീഷണിയും ആരോഗ്യത്തിന് വരില്ല. പക്ഷേ അസുഖങ്ങളുള്ളവര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ (വയറിന് കേട് പോലുള്ള പ്രശ്നങ്ങള്‍), ഗര്‍ഭിണികള്‍, ഏറെ പ്രായമായവര്‍, കുട്ടികള്‍ എല്ലാം കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുകയാണ് എപ്പോഴും നല്ലത്.
Also Read:- എന്താണ് മഗ്നീഷ്യം കുറഞ്ഞാല്‍ നമ്മുടെ ശരീരത്തിന് സംഭവിക്കുക? ഇത് ചെറിയ കാര്യമല്ല...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-