ശർക്കര നട്സിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. ബദാം, കശുവണ്ടി, നിലക്കടല എന്നിവ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്.
പണ്ട് മുതൽക്കേ നാം ഉപയോഗിച്ച് വരുന്ന ഭക്ഷണമാണ് ശർക്കര. ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര. ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.
മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കര ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശർക്കരയിൽ ഫിനോളിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ പൊതുവെ ചിലതരം കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
ശർക്കര കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് വിവിധ രക്ത തകരാറുകളും രോഗങ്ങളും തടയാനും ഇത് സഹായിക്കുന്നു. ശർക്കര പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ശർക്കര നട്സിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. ബദാം, കശുവണ്ടി, നിലക്കടല എന്നിവ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു.
ഏലം, കറുവാപ്പട്ട, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇരുമ്പ്, സെലിനിയം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ശർക്കരയിലെ പ്രധാനപ്പെട്ട പോഷകങ്ങളാണ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.
ശർക്കരയിലെ ഇരുമ്പിൻ്റെ അംശം ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ശർക്കരയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ, അമിതഭാരം കുറയ്ക്കാൻ സഹായിക്കും