പഞ്ചസാരയ്ക്ക് പകരം പൊടിച്ച ഉണക്ക ഈന്തപ്പഴം ഉപയോഗിക്കുന്നത് നല്ലതാണോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web Team  |  First Published Dec 9, 2024, 2:08 PM IST

ഒമ്പത് ഗ്രാം സാധാരണ ടേബിൾ ഷുഗർ നമുക്ക് ഏകദേശം 20 കലോറി നൽകുന്നു. അതും അവയ്ക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയാണ്- ഏകദേശം 65.  


ഇന്നത്തെ കാലത്ത് എല്ലാവരും പഞ്ചസാര കുറയ്ക്കാൻ ശ്രമിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന് ഒട്ടും നന്നല്ല എന്നതുകൊണ്ടുതന്നെ. അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുകയും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും. 

പഞ്ചസാരയ്ക്ക് പകരം ഇന്ന് പലരും തേനും ശര്‍ക്കരയുമൊക്കെ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം ഷുഗർ. സംഭവം മറ്റൊന്നുമല്ല, പൊടിച്ച ഉണക്കിയ ഈന്തപ്പഴം തന്നെ. പ്രമേഹരോഗികൾ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് മാത്രം ഇവ ഉപയോഗിക്കുക. പ്രമേഹരോഗികൾക്ക് ഈന്തപ്പഴം പഞ്ചസാരയുടെ അത്ര ദോഷം ചെയ്യില്ല. കാരണം ഈന്തപ്പഴത്തില്‍ നാരുകൾ കൂടുതലാണ്. 

Latest Videos

പഞ്ചസാരയ്ക്ക് പകരം പൊടിച്ച ഉണക്ക ഈന്തപ്പഴം ഉപയോഗിക്കുന്നത് നല്ലതാണോ? 

ന്യൂട്രീഷ്യനിസ്റ്റായ അമിത ഗാദ്രേ പറയുന്നതനുസരിച്ച്, ഒമ്പത് ഗ്രാം സാധാരണ ടേബിൾ ഷുഗർ നമുക്ക് ഏകദേശം 20 കലോറി നൽകുന്നു. അതും അവയ്ക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയാണ്- ഏകദേശം 65. മാത്രമല്ല ഇവ രക്തത്തിലെ പഞ്ചസാര വേഗത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതേ അളവിലുള്ള ഈന്തപ്പഴത്തില്‍ നിന്നും ഏകദേശം 15 മുതൽ 20 വരെ കലോറി ലഭിക്കും. എന്നാല്‍ അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത്  ഏകദേശം 42. ഇത് സാധാരണ പഞ്ചസാര പോലെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. എന്നാലും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതുകൊണ്ട്, അത് യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കാമെന്ന് വിചാരിക്കരുതെന്നും അമിത ഗാദ്രേ മുന്നറിയിപ്പ് നൽകുന്നു.

undefined

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

youtubevideo

click me!