Health Benefits Of Cucumber : ദിവസവും വെള്ളരിക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

By Web Team  |  First Published Aug 6, 2022, 10:52 PM IST

വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്ക ജ്യൂസിനു കഴിയും. ഉയർന്ന ജലാംശം കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.


ധാരാളം  പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെള്ളരിക്ക (Cucumber) ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാൻ  വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിൽ ജലാംശം നിലനിർത്താൻ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നില നിർത്താൻ വെള്ളരിക്ക ജ്യൂസിനു കഴിയും. ഉയർന്ന ജലാംശം കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.

Latest Videos

undefined

ധാതുക്കൾ, വിറ്റാമിനുകൾ, ഇലക്‌ട്രോലൈറ്റുകൾ എന്നിവയുടെ ഉറവിടമാണ് വെള്ളരിക്ക. വൈറ്റമിൻ കെ, വൈറ്റമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, ബി-6, ഫോളേറ്റ്, ഇരുമ്പ്, സിലിക്ക, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നുതായി ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ പറഞ്ഞു.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ആറ് കാര്യങ്ങൾ ഓർത്തിരിക്കുക

ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്.  ഇതിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ചർമ്മം തിളങ്ങുന്നതിന് വെള്ളരിക്ക ജ്യൂസ് നല്ലതാണ്. ചർമത്തിന് ഈർപ്പം നൽകുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. 

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ലാറിസിറെസിനോൾ, സെക്കോസോളാരിസിറെസിനോൾ എന്നിവ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്തനങ്ങൾ, ഗർഭാശയം, അണ്ഡാശയം, പ്രോസ്‌ട്രേറ്റ് എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

100 ​ഗ്രാം വെള്ളരിക്കയിൽ 15 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. വെള്ളരിക്കാ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു. വെള്ളരിക്കയിൽ "മോശം" കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സ്റ്റിറോളുകൾ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിലെ ഡൈയൂററ്റിക് പ്രവർത്തനം മലബന്ധം ശമിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള വെള്ളരിക്കയുടെ കഴിവ് ഹൃദയത്തിന്റെയും വൃക്കരോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

വെള്ളരിക്കയിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന സമ്മർദ്ദം തടയാൻ സഹായിക്കും. പൊട്ടാസ്യം ഉപ്പിന്റെ പ്രതികൂല ഫലങ്ങളെ സന്തുലിതമാക്കി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.വെള്ളരിക്ക കഷ്ണങ്ങൾ കണ്ണിൽ വയ്ക്കുന്നത് കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല പൊള്ളലേറ്റ് പാടുകൾ കുറയ്ക്കാനും വെള്ളരിക്ക ഫലപ്രദമാണ്. 

'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് പൊടിക്കെെകൾ

 

click me!