ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. അത്തരത്തില്‍ വിളര്‍ച്ചയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. അത്തരത്തില്‍ വിളര്‍ച്ചയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ചീര
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ചീര. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
2. സ്ട്രോബെറി
ഒരു കപ്പ് അഥവാ 144 ഗ്രാം സ്ട്രോബെറിയില്‍ 0.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്.
3. ബീറ്റ്റൂട്ട്
അയേണ്‍ അഥവാ ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. കൂടാതെ ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
4. ഈന്തപ്പഴം
ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
5. ഫിഗ്സ്
അയേണ്‍, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഫിഗ്സ് കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
6. മുരങ്ങയില
ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
7. മാതളം
ഇരുമ്പ്, കാത്സ്യം, നാരുകള്‍ എന്നിവ മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാത്രി ഉറങ്ങുന്നതിന് മുമ്പ് ശർക്കര ചേർത്ത പാല്‍ കുടിക്കുന്നതിന്‍റെ ഗുണങ്ങൾ