International Tea Day 2024 : ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ 'പിങ്ക് ടീ' കുടിച്ചാലോ? ‍

By Web Team  |  First Published May 21, 2024, 8:21 AM IST

ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ ഒരു സ്പെഷ്യൽ പിങ്ക് ടീ തയ്യാറാക്കിയാലോ? ആശ രാജനാരായണൻ തയ്യാറാക്കിയ പാചകകുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ഈ അന്താരാഷ്ട്ര ചായ ദിനം ഒരു വ്യത്യസ്ത രുചിയിലുള്ള ചായ തയ്യാറാക്കിയാലോ?. പിങ്ക് നിറത്തിലുള്ള 
കാശ്മീരി ചായ എളുപ്പം തയ്യാറാക്കാം. കാശ്മീരി ചായ, പിങ്ക് ടീ  അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചായ കാശ്മീരിന്റെ രുചി വൈഭവങ്ങളിൽ പ്രധാനി ആണ്‌. സാധാരണ നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ തന്നെയാണ് കാശ്മീരി ചായ തയാറാക്കാനും വേണ്ടത്.

വേണ്ട ചേരുവകൾ

ഗ്രീൻ ടീ പൗഡർ         2 സ്പൂൺ
പാൽ                             1 ഗ്ലാസ്‌
പഞ്ചസാര                    2 സ്പൂൺ
ഉപ്പ്                                  ഒരു നുള്ള്
സോഡാ പൊടി          1/4 സ്പൂൺ
വെള്ളം                          2 ഗ്ലാസ്‌
ഏലയ്ക്ക                       2 എണ്ണം
കറുവപ്പട്ട                    1 ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

 ഒരു പാത്രം വച്ച് അതിലേക്ക് വെള്ളം ഒഴിച്ച് ഏലയ്ക്കയും കറുവപ്പട്ടയും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ അതിലേക്ക് ഗ്രീൻ ടീ പൗഡർ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തന്നെ അതിലേക്ക് ഒരു നുള്ള്  ഉപ്പും, സോഡാപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായി തിളപ്പിക്കുക. തിളച്ചതിനു ശേഷം ഇത് അരിച്ചു മാറ്റി വയ്ക്കാവുന്നതാണ്. ശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പാൽ തിളപ്പിക്കുക, ഒപ്പം തന്നെ പഞ്ചസാരയും ചേർത്ത് കൊടുക്കുക. തയ്യാറാക്കി വച്ചിട്ടുള്ള കട്ടൻ ചായ മിക്സ് ഇതിലോട്ട് ഒഴിച്ചുകൊടുക്കുക. നല്ല പിങ്ക് നിറത്തിലുള്ള ചായ റെഡിയായി. 

ഗോതമ്പുപൊടി ചേര്‍ത്ത് എളുപ്പത്തിൽ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി
 

click me!