Independence Day 2024 : വെെകുന്നേരം കുട്ടികൾക്ക് ഒരു സ്പെഷ്യൽ ഈസി സാൻവിച്ച് ഉണ്ടാക്കി കൊടുത്താലോ?

By Web TeamFirst Published Aug 15, 2024, 12:07 PM IST
Highlights

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ ത്രിവർണ്ണ സാൻവിച്ച്. പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സ്പെഷ്യൽ ത്രിവർണ്ണ സാൻവിച്ച്. 

78–ാം സ്വാതന്ത്ര്യ ദിനമാണ് നാം ആഘോഷിക്കുന്നത്. കൃത്രിമ നിറങ്ങൾ ചേർക്കാതെ സ്വാതന്ത്ര്യദിനത്തിൽ വ്യത്യസ്തമായൊരു വിഭവം തയ്യാറാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ ത്രിവർണ്ണ സാൻവിച്ച്. പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സ്പെഷ്യൽ ത്രിവർണ്ണ സാൻവിച്ച് ( Tricolour Sandwich ). വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഈ സ്പെഷ്യൽ സാൻവിച്ച് തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • ബ്രെഡ്               4 സ്ലെെസ്
  •  ക്യാരറ്റ്              1 എണ്ണം ( ​ഗ്രേറ്റ് ചെയ്തത്)
  • ചീസ്                   അരക്കപ്പ് ( ​ഗ്രേറ്റ് ചെയ്തത്)
  • ​ഗ്രീൻ ചട്ണി          2 സ്പൂൺ

Latest Videos

​ഗ്രീൻ ചട്ണി തയ്യാറാക്കുന്ന വിധം

പച്ചമുളക് 1 എണ്ണം , മല്ലിയില ആവശ്യത്തിന് , പുതിനയില ആവശ്യത്തിന് , തേങ്ങ അരച്ചത് കാൽ കപ്പ്, ഉപ്പ്, പഞ്ചസാര ആവശ്യത്തിന്, 2 ടേബിൾസ്പൂൺ തൈര്, ചെറുനാരങ്ങാനീര് എന്നിവ ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. 

സാൻവിച്ച് തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡിൽ ബട്ടർ പുരട്ടുക. ശേഷം രണ്ട് ബ്രെഡ് സ്ലെെസിലും ​ഗ്രീൻ ചട്ണി പുരട്ടുക. ശേഷം ​ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റും ചീസും ഇതിലേക്ക് വയ്ക്കുക. ശേഷം അതിന് മുകളിൽ വീണ്ടും ചീസ് വിതറുക. ശേഷം രണ്ട് ബ്രെഡ് പീസും നന്നായി അമർത്തി ത്രികോണം ഷേപ്പിൽ മുറിച്ചെടുക്കുക.

കൊതിപ്പിക്കും രുചിയിൽ ബീറ്റ്റൂട്ട് ചമ്മന്തി ; റെസിപ്പി
 

click me!